‘മറിമായം’ എന്ന ടെലിവിഷന്‍ സീരിയലാണ് വിനോദ് കോവൂര്‍ എന്ന നടനെ ജനപ്രിയനാക്കിയത്, നാടകവും സീരിയലുമൊക്കെയായി നിറഞ്ഞു നില്‍ക്കുമ്പോഴും വിനോദ് കോവൂരിന്റെ മനസ്സില്‍ സിനിമയില്‍ അഭിനയിക്കണമെന്നതായിരുന്നു ആഗ്രഹം. സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ വിനോദ് കോവൂരിനെ പോലെയുള്ളവര്‍ക്ക് അവസരം ലഭിക്കുമെന്ന് അടുത്ത ഒരു സുഹൃത്ത് പറഞ്ഞതാണ് വിനോദ് കോവൂരിന് സിനിമാ മോഹം തോന്നാനുള്ള പ്രധാന കാരണമായി മാറിയ സംഭവം, വിനോദിന്റെ ഭാര്യ കൂടി ഇതിനു പ്രോത്സാഹിപ്പിച്ചതോടെ സത്യന്‍ അന്തിക്കാടിന്റെ നേരില്‍ ചെന്ന് കാണാന്‍ വിനോദ് കോവൂര്‍ തീരുമാനിക്കുകയായിരുന്നു, പക്ഷെ സത്യന്‍ അന്തിക്കാടിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്, ഒരു ശ്രമം കൊണ്ട് പിന്മാറാന്‍ വിനോദ് കോവൂര്‍ തയ്യാറായിരുന്നില്ല. ഒരിക്കല്‍ കൂടി സത്യന്‍ അന്തിക്കാടിനെ കാണാന്‍ ചെന്നപ്പോഴും നേരത്തെയുള്ള അതെ മറുപടിയാണ് സത്യന്‍ അന്തിക്കാടിന്റെ ഭാര്യയില്‍ നിന്ന് വിനോദ് കോവൂരിന് കേള്‍ക്കേണ്ടി വന്നത്, ‘അദ്ദേഹം ഇവിടെയില്ല’,എപ്പോള്‍ വരുമെന്ന് അറിയില്ല എന്ന മറുപടി പറഞ്ഞതോടെ വിനോദ് കോവൂര്‍ നിരാശനായി. തന്റെ ഫോട്ടോയും ഫോണ്‍ നമ്പരും ഏല്‍പ്പിച്ചിട്ടാണ് അന്തിക്കാട് നിന്ന് വിനോദ് വണ്ടി കയറിയത്.
ഒരിക്കല്‍ കൂടി സത്യന്‍ അന്തിക്കാടിനെ കാണാന്‍ വിനോദ് കോവൂര്‍ ഒരു ശ്രമം നടത്തി. ‘കഥ തുടരുന്നു’ എന്ന ചിത്രം കോഴിക്കോട് നടക്കുമ്പോള്‍ സത്യന്‍ അന്തിക്കാട് താമസിച്ച ഹോട്ടലില്‍ പോയി കാണാന്‍ തീരുമാനിച്ചു. പക്ഷെ അവിടെയും വിനോദ് കോവൂരിന്റെ വാതില്‍ തുറന്നില്ല. അനുവാദമില്ലാതെ ആരെയും അകത്തേക്ക് വിടാന്‍ പറ്റില്ലെന്നായിരുന്നു റിസപ്ഷനില്‍ നിന്നുള്ള പ്രതികരണം. ‘ഇനി ഈ പരിപാടിക്ക് ഇല്ല’ എന്ന തീരുമാനമെടുക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു വിളി എത്തുന്നത്.സത്യന്‍ അന്തിക്കാട് തന്നെയായിരുന്നു വിനോദ് കോവൂരിനെ വിളിച്ചത്. തന്റെ സിനിമാ മോഹം അറിയാവുന്ന ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് പറ്റിക്കുകയാണെന്നാണ് വിനോദ് കോവൂര്‍ ആദ്യം കരുതിയത്. പക്ഷെ പിന്നീടു കാര്യം മനസിലാക്കിയ വിനോദ് കോവൂര്‍ സത്യന്‍ അന്തിക്കാടുമായി സംസാരിച്ചു, തന്നെ ഒന്ന് വന്നു കാണണമെന്നും പറഞ്ഞാണ് അദ്ദേഹം ഫോണ്‍വെച്ചത് പക്ഷെ ഇടയ്ക്ക് വിനോദ് കോവൂരിന് മറ്റു ചില തിരക്കുകള്‍ വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ സമയത്ത് എത്താന്‍ സാധിച്ചില്ല, ഇതോടെ കോവൂരിന്റെ നമ്പറിലേക്ക് സത്യന്‍ അന്തിക്കാട് എട്ടോളം തവണ വിളിച്ചു. വിനോദ് കോവൂരിന് തിരക്ക് കാരണം ഫോണ്‍ ശ്രദ്ധിച്ചതുമില്ല. ശേഷം സത്യന്‍ അന്തിക്കാടിനെ നേരില്‍ കണ്ടപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിയാതെ പോയതിന്റെ കുറ്റബോധത്തെക്കുറിച്ച് വിനോദ് കോവൂര്‍ പറഞ്ഞപ്പോള്‍ ‘സാരമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
അഭിനയ മോഹവുമായി നടക്കുന്ന വിനോദ് കോവൂരിനോട് സത്യന്‍ അന്തിക്കാട് ആവശ്യപ്പെട്ടത് മറ്റൊരു കാര്യമായിരുന്നു. ‘നിങ്ങള്‍ എന്റെ സിനിമയ്ക്ക് വേണ്ടി സ്ക്രീന്‍ പ്ലേ ചെയ്യണം. നിങ്ങളുടെ ‘ജാലിയന്‍ കണാരന്‍’ എന്ന കോമഡി സ്കിറ്റിന്റെ എഴുത്ത് അത്ര മനോഹരമായി എന്റെ മനസ്സില്‍ പതിച്ചു എന്നായിരുന്നു’, സത്യന്‍ അന്തിക്കാടിന്റെ മറുപടി. പക്ഷെ അഭിനയ മോഹം മാത്രം ലക്ഷ്യമുള്ള താന്‍ എങ്ങനെ ഒരു തിരക്കഥ ചെയ്യുമെന്ന ആശയ കുഴപ്പത്തിലായിരുന്നു വിനോദ് കോവൂര്‍. ഒടുവില്‍ അത് ശ്രമകരമായ ജോലിയാണെന്നും തന്നിലെ അഭിനയ മോഹത്തെക്കുറിച്ചൊക്കെ വിനോദ് കോവൂര്‍ സത്യന്‍ അന്തിക്കാടിനോട് തുറന്നു പറഞ്ഞു. അധികം ആലോചിക്കാതെ സത്യന്‍ അന്തിക്കാട് മറുപടിയും നല്‍കി. ‘നിങ്ങള്‍ക്ക് എന്റെ പുതിയ ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു വേഷമുണ്ടാകും. വിക്കുള്ള ഒരു കഥാപാത്രം, ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയിട്ടുള്ള ഒരു നടിയാകും നിങ്ങളുടെ ഹീറോയിന്‍’. ആഗ്രഹിച്ച സ്വപ്നം യാഥാര്‍ത്യമാക്കിയ കലാകാരകാരന്റെ എളിമയോടെ വിനോദ് കോവൂര്‍ സത്യന്‍ അന്തിക്കാടിന്റെ മുന്നില്‍ വിശ്വസിക്കാനാവത്തത് പോലെ അമ്പരപ്പോടെ ഇരുന്നു.
കടപ്പാട് : മാതൃഭൂമി
Post Your Comments