ബോളിവുഡിലെ റൊമാന്റിക് ദമ്പതിമാരാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഇരുവരും ഒന്നിച്ചുള്ള യാത്രകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ വളരെപ്പെട്ടന്നു തന്നെ ഏറ്റെടുക്കാറുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ജൊനാസ് ബ്രദേഴ്സിന്റെ ഹാപ്പിനസ് ബീയിംഗ് എന്ന സംഗീത പരിപാടിയില്‍ നിക്കിനൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു. ബോളിവുഡ് നടന് അനുപം ഖേറും പരിപാടി കാണാന്‍ എത്തിയിരുന്നു. പ്രിയങ്കയും നിക്കും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
സ്റ്റേജില്‍ നിന്ന് നിക്ക് ജൊനാസ് പ്രിയങ്ക ചോപ്രയോട് ഐ ലവ് യു എന്ന് പറയുന്നത് താന്‍ കണ്ടു എന്നാണ് അനുപം ഖേര്‍ പങ്കുവയ്ക്കുന്നത്. അത് വളരെ മനോഹരമായിരുന്നെന്നും തനിക്ക് ഇഷ്ടമായെന്നുമാണ് അദ്ദേഹം കുറിച്ചു. പരിപാടിയുടെ ഒരു വിഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്
Post Your Comments