ഭാരതം ഗണേഷ് ചതുർത്ഥി ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ജാതി, മത, വര്‍ഗ്ഗവ്യത്യാസമില്ലാതെ ഗണേശോത്സവം എല്ലാവരും ആഘോഷിക്കേണ്ടതാണെന്നു പ്രമുഖ നടി ഹിന ഖാന്. എല്ലായ്പ്പോഴും ഗണപതിയുടെ കടുത്ത ഭക്തയാണ് ഹിന. ഈദ്, ഹോളി അല്ലെങ്കിൽ മറ്റേതെങ്കിലും പ്രധാനപ്പെട്ട ഉത്സവം ആകട്ടെ, അതിന്റെ പോസിറ്റിവിറ്റിയിൽ വിശ്വസിച്ചുകൊണ്ടു അവയെല്ലാം ആഘോഷിക്കാന്‍ താരം ശ്രമിക്കാറുണ്ട്. എന്നാല്‍ മുസ്ലീമായിരുന്നിട്ടും മറ്റ് മതോത്സവങ്ങൾ ആഘോഷിക്കുന്നതിന്റെ പേരില്‍ പലപ്പോഴും കടുത്ത ആക്രമണങ്ങള്‍ക്ക് താരം ഇരയായിട്ടുണ്ട്.
വളരെയധികം പോസിറ്റീവും സന്തോഷവും നൽകുന്ന ഒന്നാണ് ഉത്സവങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് നടി പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഉത്സവം ആഘോഷിക്കുന്നതിനായി ഗണപതി വിഗ്രഹം എടുത്തുകൊണ്ടുപോകുന്ന രണ്ട് സ്ത്രീകളുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അതില്‍ ഒരാള്‍ മുസ്ലീം മതവിശ്വാസിയും. ഇന്ത്യ പോലുള്ള ഒരു ബഹു സാംസ്കാരിക രാജ്യത്ത് ഏതൊരു ഉത്സവവും സ്നേഹത്തോടെ ആഘോഷിക്കാമെന്നും ഏതെങ്കിലും ഉത്സവം ആഘോഷിക്കാൻ മാത്രം ഒരു പ്രത്യേക മതത്തിൽ പെടേണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments