മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് അനൂപ് ചന്ദ്രന് വിവാഹിതനായി. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
കഴിഞ്ഞ ജൂണിലായിരുന്നു അനൂപിന്റെയും ലക്ഷ്മിയുടേയും വിവാഹ നിശ്ചയം നടന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയാണ് അനൂപ് ചന്ദ്രന്റെ സ്വദേശം.
രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്കിലൂടെയാണ് അനൂപ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തില്‍ അനൂപ് ചന്ദ്രന് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് രസതന്ത്രം, വിനോദയാത്ര, മിന്നാമിന്നിക്കൂട്ടം, റണ്‍ ബേബി റണ്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, മാണിക്യക്കല്ല്, പാസഞ്ചര്‍, ഡാഡി കൂള്‍, നീലാംബരി, ബനാറസ് തുടങ്ങി നിരവധി ചിത്രങ്ങളിലും അനൂപ് അഭിനയിച്ചിട്ടുണ്ട്.
Post Your Comments