തെന്നിന്ത്യന്‍ സിനിമകളിലെ വാണിജ്യ ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കീര്‍ത്തി സുരേഷ് ഇന്ന് പക്വതയാര്‍ന്ന അഭിനയത്തിന്റെ പ്രതിരൂപമായി ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുകയാണ്. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കീര്‍ത്തി സുരേഷ് തന്റെ അമ്മയ്ക്ക് ലഭിക്കാതെ പോയ ദേശീയ പുരസ്കാരം നേടിയെടുക്കണം എന്ന ചിന്തയോടെയാണ് സിനിമയില്‍ വന്നതെന്ന് തുറന്നു പറയുകയാണ്.
കീര്‍ത്തിയുടെ വാക്കുകള്‍
‘ഒരുപാട് സന്തോഷത്തിലാണ് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. എല്ലാവര്ക്കും നന്ദി പ്രത്യേകിച്ച് ‘മഹാനടി’യുടെ സംവിധായകന് നാഗ് അശ്വിന്. നിര്‍മ്മാതാക്കള്‍. ഈ സിനിമയില്‍ കൂടെ ജോലി ചെയ്ത ഓരോരുത്തര്‍ക്കും. ഹൃദയം നിറഞ്ഞ നന്ദി. ഇത് ഞാന്‍ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. നന്നായി അഭിനയിച്ച ഒരു സിനിമയില്‍ അമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിക്കാതെ പോയ ഒരു കഥ കേട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ അമ്മയ്ക്ക് ലഭിക്കാതെ പോയ ആ അംഗീകാരം നേടിയെടുക്കണം എന്ന് കരുതിയാണ് ഞാന്‍ സിനിമയില്‍ വന്നത് തന്നെ. നടി എന്ന നിലയില്‍ ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടെന്ന് ബോധ്യപ്പെട്ടു. ഇനി പ്രേക്ഷകര്‍ ഇതിലും മികച്ചതാകും പ്രതീക്ഷിക്കുക. അവരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. ഒരിക്കലും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. വാര്ത്താമാനകാലത്ത് മാത്രം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മാത്രം ആലോചിച്ചു ജീവിച്ചു പോകുന്ന ഒരാളാണ് ഞാന്‍’. മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് പറയുന്നു.
Post Your Comments