GeneralLatest NewsMollywood

ഒന്‍പതു കൊല്ലത്തെ പ്രണയം; വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവച്ച് നടന്‍

എന്റെ അടുത്ത കൂട്ടുകാരിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്.

വിവാഹവാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് മനോഹരമായൊരു ആശംസാകുറിപ്പുമായി നടന്‍ ചന്തുനാഥ്. കോളേജ് കാലം മുതല്‍ നീണ്ട ഒന്‍പതു വര്‍ഷത്തെ പ്രണയത്തിനു പിന്നാലെയാണ് വിവാഹിതരായതെന്നും നാലാം വിവാഹവാര്‍ഷികമാണെന്നും ചന്തു സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ പറയുന്നു.

ചന്തുനാഥിന്റെ കുറിപ്പ്

‘കോളേജ് കാലം തൊട്ട് ഒന്‍പതു കൊല്ലത്തെ പ്രീപ്രൊഡക്ഷനും കഴിഞ്ഞ്, 2015 ആഗസ്റ്റ് 31ന് ഗ്രാന്റായി റിലീസ് ചെയ്ത ഞങ്ങളുടെ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ വിജയകരമായി തന്നെ ഓടിക്കൊണ്ടിരിക്കുന്നു. അതിനിടെ ഞങ്ങള്‍ക്കൊരു അവാര്‍ഡും കിട്ടി-നീലാംശ് എന്ന നീലനെ. എന്റെ അടുത്ത കൂട്ടുകാരിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തത്. എനിക്കൊപ്പം നില്‍ക്കുന്നതിനും എന്നെ സഹിക്കുന്നതിനും ഒരുപാട് നന്ദി സ്വാതി..’

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരവേഷം കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയ നടനാണ് ചന്തുനാഥ്.

shortlink

Post Your Comments


Back to top button