
അര്‍ബുദബാധിതനായ പിതാവിന്റെ ചികിത്സയ്ക്കായി പണം മുഴുവന്‍ ചിലവായതിനാല്‍ സെമസ്റ്റര്‍ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിക്ക് സഹായഹസ്തവുമായി സംവിധായകന്‍ മേജര്‍ രവി. അച്ഛന്റെ ചികിത്സയ്ക്ക് പണം ചെലവഴിച്ചതിനാല്‍ സെമസ്റ്റര്‍ ഫീസടയ്ക്കാന്‍ തന്റെ കയ്യില്‍ പണമില്ലെന്ന് കുട്ടി സുഹൃത്തുക്കള്‍ക്കയച്ച വാട്‌സാപ്പ് മെസേജ് ശ്രദ്ധയില്‍പ്പെട്ട മേജര്‍ രവി ഉടന്‍ തന്നെ ഇടപെടുകയായിരുന്നു.
തൃക്കാക്കര കെഎംഎം കോളജില്‍ നേരിട്ടെത്തിയാണ് ഫീസടയ്ക്കാനുള്ള പണം അദേഹം കൈമാറിയത്. വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് വിളിച്ച് വരുത്തി, 18000 രൂപ വിദ്യാര്‍ത്ഥിയെ കൊണ്ട് തന്നെ പ്രിന്‍സിപ്പലിനു കൊടുത്തു. കടമായാണ് പണം തരുന്നതെന്നും പഠിച്ച് മിടുക്കനായി വലിയ നിലയിലെത്തുമ്പോള്‍ ആവശ്യക്കാരെ സഹായിച്ച് ആ കടം വീട്ടണമെന്നും മേജര്‍ രവി വിദ്യാര്‍ത്ഥിയോട് പറഞ്ഞു.
Post Your Comments