CinemaGeneralMollywoodNEWS

ആര് ചെയ്താലും നന്നാവുന്ന വേഷം, ആ നടന്‍റെ ഉപദേശം കേട്ട് അഭിനയിച്ചു: പൊറിഞ്ചുവിലെ വില്ലന്‍ രാഹുല്‍ മാധവ്

തന്റെ റോള്‍ ഇത്ര ഗംഭീരമായി എങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും ജോഷി എന്ന സംവിധായകനാണ്!

‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷി ചിത്രം വലിയ സ്വീകാര്യത നേടുമ്പോള്‍ അതില്‍ അഭിനയിച്ച മൂന്ന്‍ താരങ്ങളാണ് ഏറ്റവുമധികം കയ്യടി നേടുന്നത്. പൊറിഞ്ചുവായ ജോജുവും, ജോസായി അഭിനയിച്ച ചെമ്പന്‍ വിനോദും, മറിയം എന്ന കഥാപാത്രം ചെയ്ത നൈല ഉഷയുമാണ് പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമാകുന്നത്, എന്നാല്‍ ചിത്രത്തിലെ മറ്റു ചില താരങ്ങളുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ പൊറിഞ്ചു എന്ന ചിത്രം കാരണമായിട്ടുണ്ട്. ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്ത രാഹുല്‍ മാധവിനു മലയാള സിനിമയില്‍ വലിയ ഒരു ബ്രേക്ക് തന്നെയാകും പൊറിഞ്ചു മറിയം ജോസ് എന്ന്‍ വിലയിരുത്തവരുമുണ്ട്‌. ഒരു ബോളിവുഡ് സ്റ്റൈലിലെ വില്ലന്‍ പരിവേഷങ്ങളുമായിട്ടാണ് രാഹുല്‍ മാധവിന്റെ സ്ക്രീന്‍ എന്ട്രി.

പക്ഷെ അഭിനയത്തിന്റെ പ്രശംസം ഏറ്റുവാങ്ങുമ്പോഴും ഇതൊന്നും തന്റെ കഴിവായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെയുള്ള മറ്റു ഏതു നടന്മാര്‍ ചെയ്താലും കഥാപാത്രം മനോഹരമാകുമെന്നു തുറന്നു പറയുകയാണ് രാഹുല്‍.തന്റെ റോള്‍ ഇത്ര ഗംഭീരമായി എങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും ജോഷി എന്ന സംവിധായകനാണെന്നും അഭിനയത്തില്‍ വിജയരാഘവന്‍ സാറിന്റെ ഉപദേശങ്ങള്‍ പ്രയോജനം ചെയ്തെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ രാഹുല്‍ മാധവ് വ്യക്തമാക്കുന്നു.

വലിയ ഒരിടവേളയ്ക്ക് ശേഷം ജോഷി ചെയ്ത പൊറിഞ്ചു മറിയം ജോസ് മികച്ച പ്രേക്ഷകാഭിപ്രായവുമായി ജനശ്രദ്ധ നേടുകയാണ്‌. 1985-കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button