ഒരുകാലത്ത് ബോളിവുഡിന്റെ സ്വപ്ന നായികയായിരുന്നു ട്വിങ്കിള്‍ ഖന്ന. നടന്‍ അക്ഷയ് കുമാറുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ അഭിനയം വളരെ മോശമാണെന്നും അത് ടി.വിയില്‍ കാണുമ്പോള്‍ തനിക്ക് അറപ്പുണ്ടാകുന്നുവെന്നും താരം മുന്പ് പറഞ്ഞിട്ടുണ്ട്. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ട്വിങ്കിള്‍.
ഷാരൂഖാന്‍ ഖാനൊപ്പം ട്വിങ്കിള്‍ എത്തിയ ‘ബാദ്ഷ’ എന്ന ചിത്രത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍ അത് സൂചിപ്പിച്ചുകൊണ്ട് ‘റെട്രോ ബോളിവുഡ്’ എന്ന പേജ് ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റില്‍ ഷാരൂഖിന്റെ പ്രകടനത്തെ പുകഴ്ത്തുകയായിരുന്നു ഇവര്‍. എന്നാല്‍ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയപ്പോള്‍ ട്വിങ്കിളിന്റെ പൊക്കിളിനെ കുറിച്ച് ഇവര്‍ ഒരു പരാമര്‍ശം നടത്തി. ചിത്രത്തില്‍ ട്വിങ്കിളിന്റെ പൊക്കിള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും ചിത്രത്തില്‍ ഉടനീളം നടിയുടെ പൊക്കിളിന് റോള്‍ ഉണ്ടായിരുന്നു എന്നുമായിരുന്നു ഇവരുടെ കമന്റ്. ഇത് ശ്രദ്ധയില്‍ പെട്ട ട്വിങ്കിള്‍ നല്‍കിയ മറുപടി സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയാകുന്നു.
തന്റെ പൊക്കിളിനെ പുകഴ്ത്തിയ പേജിന് താരംനന്ദി അറിയിച്ചു. ‘വികാരമുണര്‍ത്തുന്ന ശരീരഭാഗങ്ങള്‍ കാരണം എനിക്ക് നല്ല റിവ്യൂ ആണ് ലഭിച്ചത്. ‘ബാദ്ഷ’യിലെ പ്രണയജോഡികള്‍ക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖിന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്. എനിക്കാകട്ടെ നല്ല പൊക്കിളുമുണ്ട്.’ ട്വിങ്കിള്‍ പറയുന്നു
Post Your Comments