CinemaGeneralLatest NewsMollywoodNEWS

ഇങ്ങനെ തല്ലിപൊളി സിനിമകള്‍ ചെയ്യാനാണ് ഉദ്ദേശമെങ്കില്‍ ഇത് ഇവിടെ അവസാനിപ്പിക്കുന്നതാണ് നല്ലത്: പാര്‍വതി ജയറാമിനോട് പറഞ്ഞത്!

ഇന്നത്തെ തലമുറയിലെ നായകന്മാര്‍ക്ക് എനിക്ക് കൊടുക്കാന്‍ പറ്റുന്ന ഒരു നല്ല ഉപദേശമുണ്ട്

പത്മരാജന്‍ മലയാള സിനിമാ ലോകത്തിനു പരിചയപ്പെടുത്തിയ അനുഗ്രഹീത നടനാണ് ജയറാം. തുടക്കകാലത്ത് നല്ല സിനിമകളിലെ  മികച്ച വേഷങ്ങളിലൂടെ കയ്യടി നേടിയ ജയറാം നിരവധി തട്ടുപൊളിപ്പന്‍ വാണിജ്യ ചിത്രങ്ങള്‍ക്ക് തല വച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മോശം സിനിമകളില്‍ നായകനായി അഭിനയിച്ച  താരവും ഒരു പക്ഷെ ജയറാമായിരിക്കും, ആരോടും നോ എന്ന് പറയുന്ന ശീലമില്ലെന്നും, അത് കൊണ്ടാണ് നിരവധി  മോശം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുള്ളതെന്നും ജയറാം തുറന്നു പറയുന്നു.

ഇന്നത്തെ തലമുറയിലെ നായകന്മാര്‍ക്ക് എനിക്ക് കൊടുക്കാന്‍ പറ്റുന്ന ഒരു നല്ല ഉപദേശമുണ്ട്, ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെങ്കില്‍ ‘നോ’ എന്ന് പറയാന്‍ ശീലിക്കണം, ഇന്ന് ഞാന്‍ അത് പഠിച്ചിരിക്കുന്നു. ഒരു സമയത്ത് എനിക്ക് അതിനു കഴിയില്ലായിരുന്നു, ഒരു നോ പറഞ്ഞു ആരെയും പിണക്കാന്‍ ആഗ്രഹിച്ചിട്ടില്ല’. സത്യന്‍ അന്തിക്കാട് സിബി മലയില്‍. കമല്‍. രാജസേനന്‍ തുടങ്ങിയ സംവിധായകര്‍ എന്നും തനിക്ക് നല്ല ചിത്രങ്ങളാണ്‌ സമ്മാനിച്ചിട്ടുള്ളതെന്നും ഒരു ടിവി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ജയറാം പറയുന്നു.

‘ഒരു ഘട്ടത്തില്‍ പാര്‍വതി തന്നോട് അഭിനയം തുടരേണ്ടതില്ലെന്ന ശക്തമായ അഭിപ്രായവുമായി രംഗത്തെത്തിയെന്നും ജയറാം സമ്മതിക്കുന്നു. തുടര്‍ച്ചയായി മോശം സിനിമകളില്‍ അഭിനയിക്കുന്ന സമയത്ത് പാര്‍വതി പറയുമായിരുന്നു, ഇങ്ങനെയുള്ള തല്ലിപൊളി സിനിമകളില്‍ അഭിനയിക്കാനാണ് ഉദ്ദേശമെങ്കില്‍ ഈ പണി ഇവിടെ വച്ച് നിര്‍ത്തുന്നതാണ് നല്ലത്’. ജയറാം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button