സിനിമയില്‍ ഇഴുകിചേര്ന്നുള്ള രംഗങ്ങളില്‍ അഭിനയിക്കുന്ന നടിമാര്‍ ജീവിതത്തിലും അങ്ങനെഉള്ളവര്‍ ആണെന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് തെലുങ്ക് താരം പായൽ രജ്പുത്. ആർഎക്സ് 100 എന്ന തെലുങ്ക് ചിത്രത്തിലെ ചൂടൻ രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് പായൽ. നായകനുമായി ലിപ്ലോക്ക് രംഗങ്ങളിൽ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാർഥ ജീവിതത്തിൽ എന്തിനും വഴങ്ങുന്ന ഒരാളാണ് ആ നടിയെന്ന് ധരിക്കരുതെന്നാണ് പായലിന്റെ അഭിപ്രായം. ലൈംഗിക ഒത്താശയ്ക്കു നിന്നു കൊടുത്താൽ ബിഗ്ബജറ്റ് ചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞ് ചിലർ തന്നെ സമീപിച്ചിരുന്നതായി താരം ഒരു പ്രമുഖ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ആർഎക്സ് 100 എന്ന ചിത്രം റിലീസ് ആയതിനുശേഷമാണ് ഇത്തരം ദുരനുഭവങ്ങൾ കൂടുതലായി നേരിടേണ്ടി വന്നതെന്ന് പായൽ പറയുന്നു. ”ഒരു ചിത്രത്തിൽ ചൂടൻ രംഗങ്ങളിൽ അഭിനയിച്ചെന്നു കരുതി സിനിമയിൽ അവസരങ്ങൾ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ പ്രവണത അവസാനിക്കുമെന്ന് തോന്നുന്നില്ല, ”പായൽ പറഞ്ഞു.
Post Your Comments