CinemaGeneralMollywood

അറബിക്കടലിന്‍റെ സിംഹത്തിന് പിന്നണിയുടെ അത്ഭുതമൊരുക്കാന്‍ രാഹുല്‍ രാജ്

രാഹുല്‍ രാജ് എന്ന സംഗീത സംവിധായകന് മുന്നില്‍ മലയാള സിനിമയുടെ വലിയ ഒരു സാധ്യത തുറക്കുകയാണ്

മലയാളത്തിലെ ഒരുപിടി നല്ല ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടും വേണ്ടത്ര അവസരങ്ങളോ വലിയ ശ്രദ്ധയോ കിട്ടാതെ പോയ മ്യൂസിക്‌ ഡയറക്ടറാണ് രാഹുല്‍ രാജ്, എന്നാല്‍ രാഹുല്‍ രാജ് എന്ന സംഗീത സംവിധായകന് മുന്നില്‍ മലയാള സിനിമയുടെ വലിയ ഒരു സാധ്യത തുറക്കുകയാണ്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ബിഗ്‌ ബജറ്റ് ചിത്രം ‘അറബിക്കടലിന്റെ സിംഹം’ എന്ന കുഞ്ഞാലി മരയ്ക്കാരുടെ ബയോപികില്‍ ബാക്ക് ഗ്രൗണ്ട് സ്കോര്‍ ചെയ്യാന്‍ രാഹുല്‍ രാജിനെയാണ് പ്രിയനും കൂട്ടരും തെരഞ്ഞെടുത്തിരിക്കുന്നത്. ‘പുലിമുരുകന്‍’, ‘ലൂസിഫര്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഗോപി സുന്ദറിനും ദീപക് ദേവിനും ലഭിച്ചപ്പോള്‍ പുതിയ തലമുറയിലെ കരുത്തുറ്റ സംഗീത സംവിധായകനായ രാഹുല്‍ രാജിനെ തേടി വലിയ ഒരു പ്രോജക്റ്റ് വന്നിരുന്നില്ല.

ഇന്ത്യന്‍ മുഴുവന്‍ ശ്രദ്ധിക്കുന്ന ബിഗ്‌ ബജറ്റ്  സിനിമയായ ‘അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ പാശ്ചാത്തല സംഗീതം രാഹുല്‍ രാജ് എത്രത്തോളം പവര്‍ഫുള്‍ ആക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്, മാസ് ചിത്രങ്ങള്‍ക്ക്പിന്നണി ഈണം നല്‍കാന്‍ പ്രത്യേക കഴിവുള്ള ഗോപി സുന്ദറും ദീപക് ദേവും മലയാള സിനിമയുടെ അമരത്ത് നില്‍ക്കുമ്പോള്‍ ചരിത്ര പ്രധാനയമായ സിനിമയിലെ മാസ് ബിജിഎം നല്‍കാന്‍ പ്രിയദര്‍ശന്‍ രാഹുല്‍ രാജിനെ തെരഞ്ഞെടുത്തതിനു പിന്നില്‍ വലിയ അത്ഭുതമാണ് പ്രേക്ഷകരും പങ്കുവയ്ക്കുന്നത്. വളരെ ക്ലാസ് ടച്ചുള്ള മെലഡി ഈണങ്ങളുടെ സുല്‍ത്താനായ രാഹുല്‍ രാജില്‍ നിന്ന് മറ്റൊരു സംഗീത അനുഭവം തന്നെയാകും ഈ ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ക്ക് ലഭിക്കുക.

ആശിര്‍വാദ് നിര്‍മ്മിക്കുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ അടുത്ത വര്‍ഷം മാര്‍ച്ച് 26-നു പ്രദര്‍ശനത്തിനെത്തും. ബോളിവുഡില്‍ നിന്ന് സുനില്‍ ഷെട്ടി ഉള്‍പ്പടെ ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും. തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭുവും ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button