BollywoodGeneralLatest News

പെട്ടെന്ന് മുറിച്ച്‌ മാറ്റാവുന്നതല്ല ആ ബന്ധം; എന്റെ മകന്റെ അച്ഛനാണ് അദ്ദേഹം; നടി

അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്.

വേര്‍പിരിഞ്ഞേങ്കിലും തന്റെ മകന്റെ അച്ഛനാണ് അര്‍ബാസ് ഖാനെന്നും പെട്ടെന്ന് മുറിച്ച്‌ മാറ്റാവുന്നതല്ല ആ ബന്ധമെന്നും നടി മലൈക അറോറയുടെ തുറന്നു പറച്ചില്‍. ഒരു ഫാഷന്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അര്‍ബാസുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

”ബന്ധങ്ങള്‍ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല”- മലൈക പറയുന്നു.

”അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണ്”- താരം കൂട്ടിച്ചേര്‍ത്തു. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2016ല്‍ ആണ് അര്‍ബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവര്‍ക്ക് 14 വയസുള്ള ഒരു മകനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button