മലയാളികളുടെ പ്രിയ നടി മഞ്ജുവാര്യര്‍ തമിഴിലേയ്ക്ക് ചുവടു വച്ചിരിക്കുകയാണ്. ധനുഷ് നായകനാകുന്ന അസുരനിലൂടെ തമിഴകത്ത് എത്തുന്ന മഞ്ജുവിനെക്കുറിച്ച് ധനുഷിന്റെ വാക്കുകള്‍ വൈറല്‍. അസുരന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ധനുഷ് മഞ്ജുവിനെക്കുറിച്ച് പറഞ്ഞത്.
മുപ്പത്തിയാറാം വയസ്സിൽ അസുരനിൽ ഇങ്ങനെയൊരു കഥാപാത്രം തനിക്കു തന്നതിൽ വെട്രിമാരനോട് നന്ദി പറഞ്ഞ ധനുഷ് അഭിനയം കണ്ടു ഭയന്നത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണെന്നു അഭിപ്രായപ്പെട്ടു. ധനുഷിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ദീർഘനാളുകളായി മഞ്ജു എന്റെ അടുത്ത സുഹൃത്താണ്. എന്നാൽ അവർക്കൊപ്പം പ്രവർത്തിക്കണമെന്നത് വലിയ ആഗ്രഹമാണ്. ആരുടെയെങ്കിലും അഭിനയം കണ്ട് ഭയന്നുപോയിട്ടുണ്ടെങ്കിൽ അത് മഞ്ജുവിന്റെ പ്രകടനം കണ്ടിട്ടാണ്. അവർ അഭിനയിക്കുന്നുണ്ടെന്നു പോലും അറിയാൻ കഴിയില്ല.”
മലയാളത്തിന്റെ അഭിനയ സരസ്വതി’ എന്നു മലയാളത്തിൽ തന്നെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മഞ്ജു വാരിയരെ വേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തിൽ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നു പറഞ്ഞ അവതരാകയോടു വളരെ കൃത്യമായ മലയാളമാണ് പറഞ്ഞതെന്നും പുഞ്ചിരിയോടെ മഞ്ജു പറഞ്ഞു
Post Your Comments