സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നടത്തിയ ഫോട്ടോഷൂട്ടിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ച നടനെ പൊലീസ് അറസ്റ്റ് ചെയ്തു. മാറാത്തി നാടക നടനും സംവിധായകനുമായ മന്ദര്‍ കുല്‍ക്കര്‍ണിയാണ് പോലീസ് പിടിയില്‍ ആയിരിക്കുന്നത്.
ഇരുപത്തിനാലുകാരനായ മന്ദര്‍ കുല്‍ക്കര്‍ണി നിരവധി നാടക വര്‍ക്ക്ഷോപ്പുകളും നടത്താറുണ്ട്. സിനിമയിലും സീരിയലുകളിലും മറ്റും അവസരം നല്‍കാമെന്നു പറഞ്ഞ് പ്രഭാത് റോഡിലെ വസന്ത് ബാഹര്‍ എന്ന ഫ്ലാറ്റിലേക്ക് പെണ്‍കുട്ടിയെ ഇയാള്‍ വിളിച്ചുവരുത്തി. ഫോട്ടോ എടുക്കുന്നതിനായി ഇയാള്‍ ആദ്യം ചില സാധാരണ വേഷങ്ങള്‍ പെണ്‍കുട്ടിക്ക് നല്കി അതിനു ശേഷം ബിക്കിനി നല്കി. ആദ്യം ഇത് ധരിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടി ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഈ വേഷം ധരിക്കുകയായിരുന്നു. അടുത്തതായി ഇയാള്‍ വേറൊരു ഫോട്ടോഷൂട്ടിനായി പെണ്‍കുട്ടിയോട് വസ്ത്രമെല്ലാം ഉരിഞ്ഞ് പൂര്‍ണമായും നഗ്നയാകാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം മന്ദര്‍ തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി പറയുന്നത്.
സംഭവം നടന്നത് ആഗസ്റ്റ് 16ന് ആണെങ്കിലും പെണ്‍കുട്ടി 26നാണ് പൊലീസിന് പരാതി നല്‍കുന്നത്. മന്ദറിനെതിരെ പോക്സോ കുറ്റമാണ് ഡെക്കാന്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.
Post Your Comments