CinemaGeneralLatest NewsMollywoodNEWS

ഓരോ സിനിമയും ഞാന്‍ നെഞ്ചിടിപ്പോടെ ചെയ്യുന്നു: ‘നാടോടിക്കാറ്റ്’ സംഭവിച്ച സാഹചര്യം വ്യക്തമാക്കി സത്യന്‍ അന്തിക്കാട്

ഓരോ കാലഘട്ടത്തിലും സാമൂഹിക പ്രസകതിക്ക് അനുസരിച്ചാണ് വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത്

സീനിയര്‍ സംവിധായകരില്‍ ഇന്നും വിജയപാത തുടരുന്ന അപൂര്‍വ്വം സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. കാലത്തിനൊത്ത രീതിയില്‍ മേക്കിംഗ് ശൈലിയില്‍ മാറ്റം വരുത്തുന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമാ കാഴ്ചപാടുകള്‍ പ്രശംസനീയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘നാടോടിക്കാറ്റ്’ ഹിറ്റാക്കിയ അതേ സംവിധായകന്‍ തന്നെ ‘ഞാന്‍ പ്രകാശനും’ ഇവിടെ ഹിറ്റാക്കി മാറ്റുമ്പോള്‍ പ്രേക്ഷകര്‍ക്കും അതൊരു  അത്ഭുതമാണ്,സത്യന്‍ അന്തിക്കാട് എന്ന സംവിധകയകന്‍ ഓരോ സിനിമ കഴിയുന്തോറും എന്ത് മാജിക് ആണ് തന്‍റെ മേക്കിംഗില്‍ അദ്ദേഹം ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്നു പ്രേക്ഷകര്‍ ചിന്തിക്കുമ്പോള്‍ അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മലയാളത്തിന്റെ കുടുംബ സംവിധായകന്‍.

‘ഓരോ സിനിമയും നെഞ്ചിടിപ്പോട് കൂടിയാണ് ഞാന്‍ ചെയ്യുന്നത്. എളുപ്പമുള്ള ജോലിയായി ഞാന്‍ ഒരിക്കലും ഫിലിം  മേക്കിംഗിനെ കണ്ടിട്ടില്ല. മുപ്പാതമത്തെ വയസ്സില്‍ ചെയ്ത ഇരട്ടി ജോലി ഇപ്പോള്‍ ചെയ്താലേ എന്റെ സിനിമകളെ ഇന്നത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയുള്ളൂ. പലപ്പോഴും ഒരു സിനിമയെടുക്കാന്‍ എനിക്ക് ഒരു വര്‍ഷം തന്നെ തികയാതെ വരുന്നത് അതുകൊണ്ടാണ്. സിനിമ ചെയ്യാത്ത സമയത്ത് ഞാനും ഒരു പ്രേക്ഷകനാണ്. ലോക സിനിമയെ മൊത്തത്തില്‍ നിരീക്ഷിച്ചാല്‍ മനസിലവുന്നത് പ്രേക്ഷകന്റെ ആത്മാവിലേക്ക് സിനിമയെ എത്തിക്കുക എന്നതാണ് മേക്കിംഗിന്‍റെ ദൗത്യമെന്നതാണ്. നമ്മുടെ അറിവുകള്‍ കാണിച്ച് പ്രേക്ഷകനെ വിഭ്രമിപ്പിക്കുകയല്ല ചെയ്യേണ്ടത്. ഓരോ കാലഘട്ടത്തിലും സാമൂഹിക പ്രസകതിക്ക് അനുസരിച്ചാണ് വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ‘നാടോടിക്കാറ്റ്’ ചെയ്യുന്ന സമയത്ത് കേരളത്തിലെ ചെറുപ്പക്കാര്‍ അഭിമുഖീകരിച്ച ഗൗരവപരമായ പ്രശ്നം തൊഴിലില്ലായ്മ ആയിരുന്നു. തൊഴില്‍ രഹിതരായ  ദാസന്റെയും വിജയന്റെയും പ്രശ്നങ്ങളാണ് ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് ഞാനും ശ്രീനിവാസനും സരസമായി അവതരിപ്പിച്ചത്.

കടപ്പാട് : കേരള കൗമുദി

shortlink

Related Articles

Post Your Comments


Back to top button