GeneralLatest NewsMollywood

നികുതി വെട്ടിപ്പ് കേസ്; അമല പോളിനെയും ഫഹദിനെയും ഒഴിവാക്കി, സുരേഷ് ഗോപിക്കെതിരെ കേസ് തുടരും

വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷനാണ് അമല നടത്തിയതെന്ന് കണ്ടെത്തി

പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയതിലൂടെ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നിന്ന് തെന്നിന്ത്യന്‍ താരങ്ങളായ അമല പോളിനെയും ഫഹദ് ഫാസിലിനെയും ഒഴിവാക്കി. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എന്നാല്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും.

ഫഹദ് പിഴയടച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. പുതുച്ചേരില്‍ വാങ്ങിയ വാഹനം കേരളത്തിലെത്തിച്ചിട്ടില്ലാത്തതിനാല്‍ അമല പോളിനെതിരെ നടപടിയെടുക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ രേഖ ഉപയോഗിച്ചുള്ള രജിസ്‌ട്രേഷനാണ് അമല നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും ഇടപാട് നടന്നത് കേരളത്തിന് പുറത്തായതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments


Back to top button