ടെലിവിഷന്‍ രംഗത്ത് ജനപ്രീതി ആര്‍ജ്ജിച്ച റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം പതിപ്പിലൂടെ പ്രണയത്തിലായ താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവരും വിവാഹത്തോടെ ഒന്നായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ള താരങ്ങളുടെ പുതിയ പോസ്റ്റ് വൈറല്‍. വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടാവുമെങ്കിലും യഥാര്‍ത്ഥത്തില്‍ എങ്ങനെയായിരിക്കും എന്നു കാണിച്ചു തരുന്നതാണ് ചിത്രം.
വിവാഹത്തിന് ശേഷമുള്ള ജീവിതം പ്രതീക്ഷയും യാഥാര്‍ത്ഥ്യവും എന്ന കുറിപ്പിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ റൊമാന്റിക്കായി ഇരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. എന്നാല്‍ ഇത് വെറും എക്സ്പക്റ്റേഷന്‍ മാത്രമാണ്. മുഖത്ത് കരിയെല്ലാം തേച്ച് ഇരിക്കുന്ന ചിത്രമാണ് യഥാര്‍ത്ഥത്തിലുള്ളത് എന്നാണ് പേളി പറയുന്നത്.
‘യഥാര്‍ത്ഥ ജീവിതം എങ്ങനെയെന്ന് ഞങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല. പക്ഷേ ഇന്ന് ഞാന്‍ പോസ്റ്റുന്നു, കട്ട പോസ്റ്റ്. നന്ദി’ പേളി കുറിച്ചു. എന്തായാലും പേളിയുടെ ട്രോളിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പേളിയിലെ ട്രോളനെ പ്രശംസിക്കുകയാണ് അവര്‍. ‘ എന്നെയും എന്റെ ഭര്‍ത്താവിനെയും ട്രോളാന്‍ പുറത്തുനിന്ന് ഒരു തെണ്ടീടെ ആവശ്യമില്ല. സ്വയം ട്രോളുന്ന അല്‍ സൈക്കോ ട്രോള്‍ മേക്കര്‍ പേളി’ എന്നാണു ഒരു കമന്റ്
Post Your Comments