GeneralLatest NewsMollywood

22-ആം വയസ്സില്‍ നടി മയൂരി അത്മഹത്യ ചെയ്‌തതെന്തിന്? നടി സംഗീത വെളിപ്പെടുത്തുന്നു

സമ്മര്‍ ഇന്‍ ബത്‌ലഹേം കൂടാതെ ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ മയൂരി അവതരിപ്പിച്ചിരുന്നു

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നടിയായി തിളങ്ങിയ മയൂരിയേ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ആകാശഗംഗയിലെ യക്ഷിയായി എത്തി ആരാധക ഹൃദയം കീഴടക്കിയ മയൂരി 22 ആം വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ മയൂരി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെ പറ്റി പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ മയൂരിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത പങ്കുവച്ചത്.

‘സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്‌തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്‌തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നു’. സംഗീത പറയുന്നു.

സമ്മര്‍ ഇന്‍ ബത്‌ലഹേം കൂടാതെ ചന്ദാമാമ, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ മയൂരി അവതരിപ്പിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button