CinemaGeneralKollywoodNEWS

ഗ്ലാമര്‍ റോളിന്‍റെ കാലം കഴിഞ്ഞു : കീര്‍ത്തി സുരേഷ്

'മഹാനടി' പോലെ ഒരു സിനിമ അപൂര്‍വ്വ ഭാഗ്യമാണ്

‘മഹാനടി’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കീര്‍ത്തി സുരേഷ് അഭിനയ പ്രാധാന്യമുള്ള പുതിയ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ്, എന്നിരുന്നാലും താന്‍ ഒരിക്കലും സെലക്ടീവായി മാറില്ലെന്നും ‘മഹാനടി’ പോലെയുള്ള ചിത്രങ്ങള്‍ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണെന്നും കീര്‍ത്തി പറയുന്നു. വാണിജ്യ ചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സിനിമകളും സ്വീകരിക്കാനാണ്‌ തനിക്ക് ഇഷ്ടമെന്നും കീര്‍ത്തി വ്യക്തമാക്കുന്നു.

‘മഹാനടി’ പോലെ ഒരു സിനിമ അപൂര്‍വ്വ ഭാഗ്യമാണ്. അതുചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമായിരിക്കും. അത്തരം ഒരു സിനിമയ്ക്കായി എന്നും കാത്തിരിക്കാനാവില്ല. എല്ലാ രീതിയിലുമുള്ള സിനിമകള്‍ ചെയ്യണം. പക്കാ കൊമെഴ്സിയല്‍ സിനിമയായാല്‍ പോലും എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളായിരിക്കണം. അല്ലാതെ ഇനി മുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ല.

എന്‍റെ പരിധിയും പരിമിധിയുമെല്ലാം പ്രേക്ഷകര്‍ക്കറിയാം. ഗ്ലാമര്‍ എന്ന് പറയുന്നത് ഇന്ന് സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ഗ്ലാമര്‍ കൊണ്ട് പിടിച്ചു നില്‍ക്കുന്ന കാലമൊക്കെ മാറി. ഗ്ലാമറിന് അപ്പുറം നില്‍ക്കുന്ന വ്യത്യസ്തമായ റോളുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം’. കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button