BollywoodGeneralLatest NewsMovie Gossips

ഒരുമിച്ചുള്ള താമസം അവസാനിപ്പിച്ചു; യുവനടിയും കാമുകനും വേര്‍പിരിഞ്ഞു?

ആന്‍ഡ്രുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

സ്വകാര്യ ജീവിതം ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത നടിയാണ് ഇല്യാന ഡിക്രൂസ്. എന്നാല്‍ ആരാധകരെ നിരാശരാക്കികൊണ്ടുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇല്യാനയും ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണും തമ്മിലുള്ള പ്രണയം ആരാധകര്‍ക്കും പരിചിതമാണ്. ഇരുവരും തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഒന്നിച്ചായിരുന്നു താമസം. എന്നാല്‍ ഇരുവരും വേര്പിരിയുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇല്യാന സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇതുകൂടാതെ ഇരുവരും ഇന്‍സ്റ്റാഗ്രാമിലും മറ്റും പരസ്പരം അണ്‍ഫോളോയും ചെയ്തിരിക്കുകയാണ്.

എന്നാല്‍ കാമുകനുമായി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്ക് താരത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button