സിബി മലയില്‍ ജയറാം കൂട്ടുകെട്ടില്‍ 1998-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്ലേഹം’. അനാഥനായ ബത്ലേഹമിലെ ഡെന്നിസും, ഡെന്നിസിന്റെ ചങ്ങാതിയായ രവി ശങ്കറുമൊക്കെ സമ്മര്‍ ഇന്‍ ബത്ലേഹമിലെ പ്രിയ കഥാപാത്രങ്ങളായി ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ആമി എന്ന തന്റേടി കഥാപാത്രമായി മഞ്ജു വാര്യരായിരുന്നു സമ്മര്‍ ഇന്‍ ബത്ലേഹമിലെ പ്രധാന താരം. ഡെന്നിസ് ആമിയെ സ്വന്തമാക്കുന്നിടത്ത് അവസാനിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സില്‍, ഒരു വലിയ സസ്പന്സിന്റെ ചുരുളഴിക്കാതെയാണ് സിബി മലയിലും ടീമും ചിത്രം പറഞ്ഞു നിര്‍ത്തുന്നത്!. രവി ശങ്കറിന്റെ അഞ്ച് മുറപ്പെണ്ണുമാരില്‍ ‘ആരോ ഒരാള്‍’ പ്രണയ സന്ദേശവുമായി പൂച്ചയെ അയക്കുന്ന സീന്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രേക്ഷകരെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍ അത് ആരെന്ന്? സിനിമയില്‍ വ്യക്തമാക്കുന്നില്ല. സിബി മലയിലിനോട് ഇതിനെ കുറിച്ച് ഒരു പ്രോഗ്രാമില്‍ ചോദിച്ചപ്പോള്‍ ഈ സിനിമ എഴുതിയ രഞ്ജിത്തിനോട് തന്നെ അത് ചോദിക്കണമെന്നും തനിക്ക് അതിനെ കുറിച്ച് അറിയില്ല എന്നുമുള്ള രസകരമായ മറുപടിയാണ് ലഭിച്ചത്. ചിത്രത്തിന്റെ രചയിതാവായ രഞ്ജിത്തിനോടും പൂച്ചയെ അയയ്ക്കുന്ന രവി ശങ്കറിന്റെ പ്രണയിനി ആരെന്ന? ചോദ്യം ചോദിച്ചപ്പോള്‍ സസ്പന്‍സായി പറഞ്ഞത് സസ്പന്‍സായി തന്നെ നിലനില്ക്കട്ടെ എന്നായിരുന്നു മറുപടി. എന്നാല്‍ സമ്മര്‍ ഇന്‍ ബത്ലേഹമില്‍ അഭിനയിച്ച പ്രമുഖ താരം ചിത്രത്തിലെ പൂച്ച സസ്പന്സിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ചിത്രത്തില്‍ ജയറാം കഥാപാത്രത്തിന്റെ മുറപ്പെണ്ണായി അഭിനയിച്ച നടി രസികയാണ് പ്രേക്ഷകര്‍ അറിയാന്‍ കാത്തിരുന്ന ആ സത്യം വെളിപ്പെടുത്തിയത്. താന്‍ തന്നെയായിരുന്നു ചിത്രത്തില്‍ പൂച്ചയെ അയയ്ക്കുന്നതെന്ന് ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ രസിക പറയുന്നു.
രസികയുടെ വാക്കുകള്‍
‘കുറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും അഭിനയത്തില്‍ ഒരു പുരോഗതി ഉണ്ടായി തുടങ്ങിയത് ‘സമ്മര്‍ ഇന്‍ ബത്ലേഹം’ എന്ന ചിത്രത്തിലൂടെയാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു മഞ്ജു വാര്യര്‍ ചിത്രമായിരുന്നു. ഞാന്‍ അവതരിപ്പിക്കുന്ന ജ്യോതിക്ക് കഥാഗതിയില്‍ വലിയ പ്രധാന്യമൊന്നുമില്ല. പക്ഷെ നായകനായ ജയറാമിന്റെ അഞ്ചു മുറപ്പെണ്ണില്‍ ഒരുവള്‍. പ്രണയ സന്ദേശം പൂച്ചയുടെ കഴുത്തില്‍ കെട്ടിത്തൂക്കി അയയ്ക്കുന്നതോടെയാണ് സിനിമയുടെ കഥ മാറുന്നത്. ആ പൂച്ചയെ ആരാണ് അയച്ചത് എന്ന് സിനിമയില്‍ പറയുന്നില്ല. പക്ഷെ ജ്യോതിയാണ് പൂച്ചയെ അയക്കുന്നത് എന്ന രീതിയില്‍ സംവിധായകന് എന്നോട് സംസാരിച്ചിരുന്നു’. രസിക വ്യക്തമാക്കുന്നു.
Post Your Comments