
താരപുത്രിമാരും ഗോസിപ്പ് കോളങ്ങളിലെ സെലിബ്രിറ്റികളാണ്. മാതാപിതാക്കളുടെ പാത പിന്തുടര്ന്ന് സിനിമാ മേഖലയിലേയ്ക്ക് എത്തിയ താരപുത്രിമാരില്‍ നിന്നും വ്യത്യസ്തയാണ് ഇറ. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമീര്‍ ഖാന്റെ മകളാണ് ഇറ ഖാന്. 22 വയസ്സ് തികഞ്ഞ താരപുത്രിയ്ക്ക് ആശംസകളുമായി അമീര്‍ രംഗത്ത് എത്തിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ തന്റെ പ്രണയത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇറ
സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്. സമൂഹ മാധ്യമത്തിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.
ആമിര്‍ ഖാന്- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വേര്‍പിരിഞ്ഞതോടെ അമ്മയ്ക്കൊപ്പമാണ് ഇറയുടെ താമസം.
Post Your Comments