BollywoodLatest News

സൂപ്പര്‍ താരം രാഷ്ട്രീയത്തില്‍ സജീവമാകുന്നു; പാര്‍ട്ടി മാറും

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍ സഞ്ജയ്‌ ദത്ത്. സമാജ്വാദി പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്ന താരം പാര്‍ട്ടി മാറും. രാഷ്ട്രീയ സമജ് പക്ഷ(ആര്‍എസ്പി)യില്‍ താരം ചേരുമെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ 25ന് നടക്കുന്ന ചടങ്ങില്‍ സഞ്ജയ് ദത്ത് പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് പാര്‍ട്ടി നേതാവും മന്ത്രിയുമായ മഹാദേവ് ജന്‍കര്‍ ആണ് അറിയിച്ചത്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ആര്‍എസ്പി. ധന്‍ഗര്‍ വിഭാഗത്തെ കേന്ദ്രീകരിച്ചാണ് ആറ് എംഎല്‍എമാരുള്ള രാഷ്ട്രീയ സമജ പക്ഷ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക 2009ല്‍ നല്‍കിയിരുന്നു. എന്നാല്‍ മത്സരിച്ചില്ല. അനധികൃതമായി ആയുധം കൈവെച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നു മത്സരത്തില്‍ നിന്നും താരം പിന്മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button