വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും പല നടിമാരും പിന്മാറുന്നത് സാധാരണമാണ്. ഈ തീരുമാനത്തെ ആളാഓഃഊആആആഡഃആആ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന തന്റെ തീരുമാനത്തെ മലയാളത്തിലെ നടന്മാരടക്കമുള്ളവർ പ്രശംസിച്ചുവെന്ന് നടി നമിത പ്രമോദ് തുറന്നു പറയുന്നു. കുടുംബജീവിതത്തിനു വില കല്പിക്കുന്നയാളാണെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെന്നും താരം ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
”ഞാന്‍ കുടുംബത്തെ സ്നേഹിക്കുന്ന ഒരാളാണ്. വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോള്‍ അറുപത് എഴുപതു ദിവസം വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടിവരും. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളര്‍ന്നതു കൊണ്ടായിരിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്. അതിനാല്‍ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോള്‍ നല്ലൊരമ്മയാകണമെന്നു. എന്റെ അഭിപ്രായമാണ് ഞാനീ പറയുന്നത്. കുറേപേര്‍ എന്റെയടുത്ത് പറഞ്ഞു- വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടന്മാര് അടക്കം എന്നോട് പറഞ്ഞിട്ടുണ്ട്.” നമിത പങ്കുവച്ചു
Post Your Comments