CinemaGeneralLatest NewsMollywoodNEWS

പ്രജ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ജോഷി സാറിന്‍റെ കയ്യില്‍ നിന്ന് വഴക്ക് കേട്ട അനുഭവം പറഞ്ഞു ജോജു!

'പ്രജ' എന്ന ചിത്രത്തില്‍ ഒരു പോലീസുകാരന്റെ വേഷമുണ്ടായിരുന്നു

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി മലയാള സിനിമയിലെത്തുകയും ഇന്ന് നായക വേഷത്തിലെത്തി വലിയ ഒരു സൂപ്പര്‍ താര പരിവേഷം സൃഷ്ടിച്ചെടുത്ത സൂപ്പര്‍ താരമാണ് ജോജു ജോര്‍ജ്ജ് . മലയാളത്തിന്റെ ഹിറ്റ് ക്രാഫ്റ്റ്മാന്‍ ജോഷിയുടെ പുതിയ ചിത്രമായ ‘പൊറിഞ്ചു മറിയം ജോസില്‍’ ടൈറ്റില്‍ റോളായ ‘പൊറിഞ്ചു’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുമ്പോള്‍ ജോഷിയുടെ തന്നെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച അനുഭവം പങ്കിടുകയാണ് ജോജു.

മോഹന്‍ലാല്‍ ചിത്രമായ ‘പ്രജ’ എന്ന സിനിമയില്‍ ഒരു വേഷം ചെയ്തപ്പോള്‍ ജോഷിയുടെ കയ്യില്‍ നിന്ന് വഴക്ക് കേട്ട അനുഭവമാണ് ഒരു സ്വാകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജോജു പങ്കുവെച്ചത്.

‘പ്രജ’ എന്ന ചിത്രത്തില്‍ ഒരു പോലീസുകാരന്റെ വേഷമുണ്ടായിരുന്നു. സിനിമയില്‍ എങ്ങനെയെങ്കിലും മുഖം കാണിക്കണമെന്ന് ആഗ്രഹം തോന്നിയപ്പോള്‍  കിട്ടിയ വേഷം. എന്‍എഫ് വര്‍ഗീസ്‌ ചേട്ടന്റെ കഥാപാത്രത്തെ സല്യൂട്ട് ചെയ്യുന്ന ഷോട്ട് ആണ്, കുറെ പോലീസുകാര്‍ക്കൊപ്പം വന്നു സല്യൂട്ട് ചെയ്യുന്ന ഒരു സീന്‍ അല്ലാതെ ഒന്നുമില്ല. ഷോട്ട് എടുക്കുമ്പോള്‍ എന്റെ സല്യൂട്ട് കൊണ്ട് എന്‍എഫ് വര്‍ഗീസ്‌ ചേട്ടന്റെ മുഖം മറഞ്ഞു പോയി അത് കൊണ്ട് ആ ടേക്ക് വീണ്ടും എടുക്കേണ്ടി വന്നു, അങ്ങനെ സംഭവിച്ചപ്പോള്‍ ജോഷി സാറിന്റെ കയ്യില്‍ നിന്ന് വഴക്ക് കേട്ടിരുന്നു’, ഇന്ന് സാറിന്റെ അതെ സിനിമയില്‍ നായകനായി അഭിനയിച്ചപ്പോള്‍ എനിക്ക് ഇരട്ട കുട്ടികളുണ്ടായപ്പോള്‍ തോന്നിയ അതേ സന്തോഷമാണ് തോന്നുന്നത്, ജോജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button