മംഗലശ്ശേരി നീലകണ്ഠന് അഭിനയ പെരുമയുടെ പര്യായമാകുമ്പോള്‍ അദ്ദേഹത്തിന്റെ നിഴലായി ജീവിച്ച മറ്റൊരു കഥാപാത്രമാണ് ഇന്നസെന്റിന്റെ വാര്യര്‍. കോമഡി ട്രാക്കില്‍ നിന്ന് മാറി നടക്കാന്‍ ഇന്നസെന്റിന് അവസരം ലഭിച്ച അപൂര്‍വ്വം കഥാപാത്രങ്ങളില്‍ ഒന്ന്. നീലകണ്ഠനെ ശ്വാസിക്കാന്‍ അധികാരമുള്ള വാര്യരെ ഇന്നസെന്റ് എന്ന നടന് സ്വാഭാവികമായ അഭിനയ ശൈലിയോടെ മികച്ചതാക്കി. മോഹന്‍ലാല്‍ ആണ് വാര്യര്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഇന്നസെന്റി നോട് ആവശ്യപ്പെട്ടത്, ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ നെപ്പോളിയനെ കണ്ടെത്തിയതും മോഹന്‍ലാല്‍ ആയിരുന്നു.
വാര്യര്‍ എന്ന കഥാപാത്രത്തെക്കുറിച്ച് ഇന്നസെന്റ്
‘മോഹന്‍ലാലിനൊപ്പം അഭിനയിച്ചതില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രം ‘ദേവാസുര’ത്തിലെ വാര്യരാണ്. എനിക്ക് അത്രയേറെ പ്രിയപ്പെട്ട കഥാപാത്രമാണത്. ദേവാസുരത്തിന്റെ സ്ക്രിപ്റ്റ് എന്റെ കയ്യില്‍ വായിച്ചു നോക്കാന്‍ തന്നിട്ട് മോഹന്‍ലാല്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ട കഥാപാത്രമാണ് വാര്യര്‍, എനിക്ക് ഡേറ്റ് ഓക്കെ ആണേല്‍ ഇതിലെ വാര്യര്‍ കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി, ചിത്രത്തിന്റെ തിരക്കഥാകൃതതായ രഞ്ജിത്തിനോട് ഞാന്‍ തമാശയോടെ ചോദിച്ചു. ‘എംടിയുടെ സ്ക്രിപ്റ്റ് മഴ നനഞ്ഞു ഉണക്കാനിട്ടിരുന്നപ്പോള് താന്‍ അറിയാതെ അത് എടുത്തു കൊണ്ട് വന്നതാണോ’ എന്ന് അത്രയ്ക്ക് പവര്‍ഫുള്‍ എഴുത്തായിരുന്നു ‘ദേവാസുരം’ എന്ന സിനിമയുടെത്.
Post Your Comments