മൂന്നു മണി എന്ന പരമ്പരയിലെ വില്ലത്തി മതികലയായി എത്തി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടി പ്രീത പ്രദീപ് വിവാഹിതയായി. വിവേക്.വി.നായര്‍ ആണ് വരന്. 2019 ആഗസ്റ്റ് 25ന് ആയിരുന്നു വിവാഹം.
ടെക്നോപാര്‍ക്കില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്ബനിയില്‍ ഫിനാന്‍സ് മാനേജര്‍ ആണ് വിവേക്. ഡിഗ്രി കാലത്ത് തുടങ്ങിയ പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശികളായ പ്രദീപ് കുമാര്‍, ഉഷ ദമ്ബതികളുടെ രണ്ടാമത്തെ മകളാണ് പ്രീത. എന്ന് നിന്റെ മൊയ്തീന്, പടയോട്ടം, അലമാര, സണ്‍ഡേ ഹോളിഡേ എന്നീ സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ മഴവില്‍ മനോരമയിലെ മറുതീരം തേടി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.
Post Your Comments