ഇന്ത്യന്‍ സിനിമയില്‍ വലിയ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ‘സഹോ’ എന്ന തെലുങ്ക് ചിത്രം വരവേല്‍ക്കാന്‍ സിനിമാ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ‘ബാഹുബലി’യ്ക്ക് ശേഷം മറ്റൊരു ബിഗ്‌ബജറ്റ് ചിത്രത്തില്‍ പ്രഭാസ് നായകനായി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. പ്രേക്ഷകരുടെ ആകാംഷയുടെ അളവ് വര്‍ദ്ധിപ്പിച്ച് സഹോയിലെ സൂപ്പര്‍ നായകനും ചിത്രത്തെക്കുറിച്ച് പങ്കുവെച്ച് രംഗത്തെത്തി.
‘സഹോ’ എന്ന ചിത്രത്തെക്കുറിച്ച് പ്രഭാസ്
‘സഹോ’ നിങ്ങളെ വിസ്മയിപ്പിക്കും. അത്തരത്തിലാണ് സിനിമയിലെ കാര്‍ ചേസുകള്‍, ട്രക്ക് ചേസുകള്‍. ഹോളിവുഡില്‍ നിന്നുള്ള മുപ്പതംഗ സംഘമാണ് അത് ചെയ്തിരിക്കുന്നത്. ട്രാന്‍സ്ഫോര്‍മര്‍ പരമ്പര ചിത്രങ്ങളിലെ പരിചയ സമ്പന്നരായ ഡ്രൈവര്‍മാരാണ് ഇതില്‍ ചേസ് രംഗങ്ങളുടെ അണിയറയില്‍. ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ ടീമും ഇതിന് പിന്നിലുണ്ട്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് കൊണ്ട് മാത്രമുള്ള കളിയല്ല ഇത്. മിക്ക ആക്ഷനും റിയല്‍ സ്പീഡില്‍ ഷൂട്ട് ചെയ്തതാണ്. അബുദബിയും, ഇറ്റലിയും ഉള്‍പ്പെടെ എട്ടോളം വിദേശ ലൊക്കേഷനുകളില്‍ ഒരു വര്‍ഷമെടുത്ത് ചിത്രീകരിച്ചതാണ് പല രംഗങ്ങളും. റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ചാണ് കാറുകള്‍ തകരുന്നത് ചിത്രീകരിച്ചത്. ട്രക്കുകള്‍ക്ക് മുന്നില്‍ കാറുകള്‍ നിലംതൊടാതെ പറക്കുന്നുണ്ട്. ആക്ഷന്റെ കാഴ്ചയെ മാറ്റിമറിക്കുന്ന സിനിമയാകും ‘സഹോ’. മനോരമ ദിനപത്രത്തിലെ ‘ഞായറാഴ്ച’ സപ്ലിമെന്റില്‍ അനുവദിച്ച അഭിമുഖത്തില്‍ പ്രഭാസ് വ്യക്തമാക്കുന്നു.
Post Your Comments