
32 വർഷം മുൻപുള്ള തന്റെ വിവാഹ ചിത്രം പങ്കുവച്ചു ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാവുമായ ലാൽ. ലാൽ തന്നെയാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ചിത്രം പങ്കു വച്ചത്. മിന്നുകെട്ട് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങിവരുമ്പോഴുള്ള ചിത്രമാണ് ലാൽ ഷെയർ ചെയ്തത്.
വിവാഹവേഷത്തിൽ ഭവ്യതയോടെ നിൽക്കുന്ന ഈ മെലിഞ്ഞ ചെറുപ്പക്കാരനാണോ ലാൽ എന്ന കൗതുകത്തോടെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. ’32 വർഷങ്ങൾക്കു മുൻപും ഈ കള്ള താടി ഉള്ള ഫ്രീക്കൻ ആയിരുന്നല്ലേ,!’ എന്നായിരുന്നു ആരാധകന്റെ കമന്റ്.
ലാലിനും ഭാര്യ നാൻസിക്കും വിവാഹ വാര്‍ഷിക ആശംസകളുമായി ആരാധകർ എത്തി. പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം സാഹോ ആണ് ലാലിന്റെ ഏറ്റവും പുതിയ ചിത്രം.
Post Your Comments