മലയാളത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ചെമ്പന്‍ വിനോദ് ജോസ്. റിയലസ്റ്റിക്ക് ചിത്രങ്ങളിലായാലും വാണിജ്യ ചിത്രങ്ങളിലായാലും എവിടെയും ചെമ്പന്‍ വിനോദിനെ കാണാം. കരിയറിന്റെ തുടക്കത്തില്‍ തസ്കര വേഷങ്ങളാണ് ചെമ്പന്‍ വിനോദിനെ ശ്രദ്ധേയനാക്കിയത്, സപ്തമശ്രീ തസ്കര, സെക്കന്‍ഡ് ക്ലാസ് യാത്ര, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലെ ചെമ്പന്‍റെ കള്ളന്‍ വേഷങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്യഭാഷ സിനിമകളില്‍ അഭിനയിക്കാന്‍ ഒരുപാട് ഓഫര്‍ വരുന്നുവെങ്കിലും മലയാള സിനിമകള്‍ ചെയ്യാനാണ് തനിക്ക് കൂടുതല്‍ താല്‍പ്പര്യമെന്ന് തുറന്നു പറയുകയാണ് ചെമ്പന്‍ വിനോദ്.
‘തമിഴിലും തെലുങ്കിലും സിനിമ ചെയ്യാത്തതിന്റെ പ്രധാന കാരണം അവര്‍ കഥാപാത്രം എന്താണെന്ന് കൃത്യമായി പറയില്ല. സൂപ്പര്‍ ക്യാരക്ടര്‍ എന്ന് മാത്രമേ പറയൂ, നമ്മള്‍ ചെയ്യുന്ന കഥാപാത്രം എന്താണെന്ന് പറയാതെ ഒകെ പറയാന്‍ ബുദ്ധിമുട്ടാണ്, സൂര്യയുടെ തമിഴ് ചിത്രമൊക്കെ അങ്ങനെ നഷ്ടമായിട്ടുണ്ട്’. ചെമ്പന്‍ വിനോദ് ഒരു ഓണ്‍ലൈന്‍ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നു.
ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ ജോസ് എന്ന കഥാപാത്രമായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് ചെമ്പന്‍ വിനോദ്, റിയലിസം സിനിമകള്‍ മാത്രമല്ല നമുക്ക് എല്ലാത്തരം സിനിമകളും ഇവിടെ ഉണ്ടാകണമെന്നും, ജോഷി സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും ചെമ്പന്‍ വിനോദ് പറയുന്നു.
Post Your Comments