സിനിമകളില്‍ പ്രണയം എന്നും ആഘോഷിക്കപ്പെടാറുണ്ട്. തന്റെ സിനിമകളിലെ ‘റെയില്‍വേ റൊമാന്‍സി’നെ കുറിച്ച് ബോളിവുഡിന്റെ സൂപ്പര്‍താരം ഷാരുഖ് ഖാന്‍. മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷന്റെ പോസ്റ്റല്‍ സ്റ്റാംപ് ലോഞ്ചിനിടെയായിരുന്നു ഷാരൂഖ് ഇത് പങ്കുവച്ചത്. ‘കുറേ നായികമാരൊപ്പം അനേകം റെയില്‍വേ സ്റ്റേഷനുകളില്‍ ഞാന്‍ റൊമാന്‍സ് ചെയതിട്ടുണ്ട്. എന്നാല്‍ ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ ഉടന്‍ തന്നെ മറ്റൊരു നായികയുമായി എത്തുന്നതായിരിക്കും’ എന്നാണ് ഷാരൂഖ് ഉദ്ഘാടന വേളയില്‍ പറഞ്ഞത്.
ബാന്ദ്ര സ്റ്റേഷന്‍ 130 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് സ്റ്റാംപ് ഇറക്കിയത്. വെസ്റ്റേണ്‍ റെയില്‍വേ പുറത്ത് വിട്ട വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
Post Your Comments