പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ ഗായികയ്ക്ക് കൈനിറയെ അവസരങ്ങള്‍. ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ചു സോഷ്യല്‍ മീഡിയയില്‍ വൈറലായ രാണു ഇനി പിന്നണിഗായികയായി അരങ്ങേറുന്നു. ഹിമേഷിന്റെ പുതിയ ചിത്രമായ ‘ഹാപ്പി ഹാര്‍ഡി’യിലെ ‘തേരി മേരി കഹാനി’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രാണുവിന്റെ അരങ്ങേറ്റം.
‘ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു..എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്നങ്ങള്‍ പൂവണിയും..പോസ്റ്റിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്നങ്ങള്‍ കൈയ്യിലൊതുങ്ങും…’ റെക്കോര്‍ഡിങ് വിഡിയോ പങ്കുവച്ച് ഹിമേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു
രാണുവിന്റെ മെയ്ക്കോവര്‍ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു
മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്. ബാബുവിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍ പാട്ടു പാടിയാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തിയിരുന്നത് .
Post Your Comments