മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സിനിമയായിരുന്നു 1988-ല്‍ പുറത്തിറങ്ങിയ ‘പാദമുദ്ര’. ചിത്രകാരനായ ആര് സുകുമാരനായിരുന്നു പാദമുദ്ര സംവിധാനം ചെയ്തത്. സിനിമയുടെ ആശയം പൂര്‍ത്തിയായ ശേഷമാണ് മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച് ചിന്തിച്ചതെന്നും ചിത്രത്തിന്റെ കഥ പൂര്‍ത്തിയായപ്പോള്‍ നടന് നെടുമുടി വേണുവായാലോ? എന്ന ആലോചനയുണ്ടായിരുന്നതായും ചിത്രത്തിന്റെ സംവിധായകനായ ആര് സുകുമാരന്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.
‘പാദമുദ്ര’ എന്ന സിനിമയുടെ ആശയം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതില്‍ ആര് അഭിനയിക്കും? എന്ന ഒരു ചോദ്യം വന്നു. മോഹന്‍ലാല്‍ അന്ന് കോമഡിയും ആക്ഷനുമൊക്കെയായി തിളങ്ങി നില്ക്കുന്ന താരമായിരുന്നു. അന്നത്തെ കാലത്ത് ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തിളങ്ങി നിന്നിരുന്ന മറ്റൊരു നടന് നെടുമുടി വേണുവായിരുന്നു, നെടുമുടി വേണുവിലേക്ക് ചിന്ത പോയപ്പോള്‍ നിര്‍മ്മാതാവിനു ഒരു അഭിപ്രായ വ്യത്യാസം വന്നു. മോഹന്‍ലാല്‍ ആണെങ്കില്‍ ‘പാദമുദ്ര’ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മോഹന്‍ലാലിനെ തീരുമാനിക്കുന്നത്. എനിക്ക് അന്ന് ലാലിനെ പരിചയം പോലുമില്ല. ഞാന്‍ അദ്ദേഹത്തെ നേരില്‍ പോയി കണ്ടു. ഇങ്ങനെയൊരു സിനിമയുടെ കാര്യം പറഞ്ഞു, മോഹന്‍ലാല്‍ എന്നോട് കുറച്ചു നാളത്തെ സമയം ചോദിച്ചു, ഞാന്‍ അതിനിടയില്‍ തിരക്കഥ പൂര്‍ത്തിയാക്കി.
Post Your Comments