അഭിനേതാവ് എന്നതിലുപരി സംവിധായകനായും, തിരക്കഥാകൃത്തായും മലയാള സിനിമയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച താരമാണ് പി ശ്രീകുമാര്‍. മമ്മൂട്ടിയുടെ ‘വിഷ്ണു’ എന്ന ചിത്രം ഉള്‍പ്പെടെ മൂന്നോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്, മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കളിപ്പാട്ടം’ എന്ന സിനിമയുടെ കഥയും പി ശ്രീകുമാറിന്റെതാണ്. സിനിമയിലെത്തിയ ശേഷം വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്ക്കുമ്പോള് മമ്മൂട്ടിയാണ് തനിക്ക് വഴിതുറന്നതെന്നു പി ശ്രീകുമാര്‍ തുറന്നു പറയുന്നു.
‘ആദ്യം മമ്മൂട്ടിയുമായി അത്ര സ്വര ചേര്‍ച്ചയിലായിരുന്നില്ല. ഒരു സിനിമയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ അത്ര നല്ല അനുഭവമല്ല ഉണ്ടായിരുന്നത്, പിന്നീട് വേണുനാഗവള്ളിയുമായി ചേര്‍ന്ന് ‘കളിപ്പാട്ടം’ എന്ന ചിത്രത്തിന്റെ തിരക്കഥ രചനയില്‍ അസോസിയേറ്റ് ആയി, ആ സിനിമയുടെ കഥ എന്റേതായിരുന്നു. വേണുനാഗവള്ളിയുമായി നല്ല അടുപ്പമായിരുന്നു, കളിപ്പാട്ടമൊക്കെ കഴിഞ്ഞു വേണു നാഗവള്ളി മമ്മൂട്ടിയുമായി ചേര്‍ന്ന് ‘ആയിരപ്പറ’ എന്ന ചിത്രം ആലപ്പുഴയില്‍ ഷൂട്ട് ചെയ്യുമ്പോഴാണ് എന്നെ തേടി ആ ഭാഗ്യം എത്തുന്നത്. ഞാന്‍ താമസിക്കുന്നിടത്തേക്ക് മമ്മൂട്ടി കാര്‍ കൊടുത്തയച്ചു. എന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചു. എന്നിട്ട് പഴയ പിണക്കമൊക്കെ മറന്ന ശേഷം മമ്മൂട്ടി എനിക്ക് അദ്ദേഹത്തിന്റെ റൂമിന് അടുത്തായി മറ്റൊരു റൂം ബുക്ക് ചെയ്തു തന്നു, കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സിനിമ ചെയ്യാന്‍ നല്ല കഥ വല്ലതും ഉണ്ടോ? എന്ന് മമ്മൂട്ടി ചോദിച്ചു, എന്റെ അപ്പോഴത്തെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. ഞാന്‍ മമ്മൂട്ടിയോട് വിഷ്ണുവിന്റെ കഥ പറഞ്ഞപ്പോള്‍ അത് അദ്ദേഹത്തിന് സ്വീകാര്യമായി. ആ സിനിമ പിന്നീടു എന്റെ ഉയര്‍ച്ചയ്ക്ക് കാരണമായി.
(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ പി ശ്രീകുമാര്‍ പങ്കുവെച്ചത്)
Post Your Comments