
ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും മികച്ച പെര്‍ഫോമര്‍ നായകനായിരുന്നു ഷാരൂഖ് ഖാന്, നൃത്തവും പ്രണയവും പൂ പറിക്കും പോലെ ഈസിയായി ചെയ്യുന്ന ബോളിവുഡിന്റെ കിംഗ് ഖാന് തന്റെ ജീവിതത്തിലെ ഒരു നഷ്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്,എന്നാല്‍ വൈകാതെ തന്നെ താന്‍ ആ നഷ്ടം നികത്തുമെന്നും ഷാരൂഖ് പറയുന്നു.
ഹിന്ദി ചിത്രങ്ങളിലെ റെയില്‍വേ സ്റ്റേഷന് പ്രണയ രംഗങ്ങള്‍ ഷാരൂഖ് ഖാന് എന്ന താരത്തിന്റെ കുത്തകയാണ്, കാരണം നിരവധി സിനിമകളിലാണ് ഷാരൂഖ് റെയില്‍വേ സ്റ്റേഷനിലെ പ്രണയ രംഗങ്ങള്‍ക്കായി ക്യാമറയെ അഭിമുഖീകരിച്ചത്, എന്നാല്‍ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ അത്തരമൊരു പ്രണയരംഗം അഭിനയിക്കാന്‍ ഭാഗ്യം ലഭിചിട്ടില്ലെന്ന് തുറന്നു പറയുകയാണ് ഷാരൂഖ്. മറ്റൊരു പുതിയ നായികയുമായി ഇവിടെ എത്തി ആ ആഗ്രഹം സഫലീകരിക്കുമെന്നും തമാശയോടെ ഷാരൂഖ് പറയുന്നു. ബാന്ദ്ര സ്റ്റേഷന് 130 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്.
Post Your Comments