GeneralLatest NewsMollywood

‘ കെട്ടിപ്പിടിച്ച് മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു; ഓരോ ടേക്ക് കഴിഞ്ഞും കട്ടിലില്‍ കിടക്കുമ്പോള്‍ അയാള്‍ കൂടെ കിടക്കാന്‍ പറയും’ ; നടി ഷീല

സീനിന്റെ പൂര്‍ണതയ്ക്കായി പൂക്കള്‍ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിച്ചു

മലയാളത്തിന്റെ പ്രിയ നടിമാരില്‍ ഒരാളാണ് ഷീല. നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച ഷീല തന്നെ കെട്ടിപ്പിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ എടുക്കാന്‍ വന്ന കാര്യം തുറന്നു പറയുന്നു. ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്.

”ഒരിക്കല്‍ അമേരിക്കയില്‍ നിന്നും സിനിമ നിര്‍മ്മിക്കാനായി ഒരാളെത്തി. ഒരു സിനിമയെടുക്കണമെന്നു പറഞ്ഞ് തന്നെകാണുകയും പ്രതിഫലത്തിന്റെ പകുതി തുക അഡ്വാന്‍സായി നല്‍കുകയും ചെയ്തു. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും നായകനും താന്‍ തന്നെയാണെന്നും അയാള്‍ പറഞ്ഞിരുന്നു.

ആദ്യം ഒരു പാട്ട് റെക്കോഡ് ചെയ്തു. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ വെച്ചായിരുന്നു. അടുത്ത ദിവസം ഒരു ആദ്യരാത്രിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞു. ഇത്തരം രംഗങ്ങള്‍ സിനിമയില്‍ പതിവാണല്ലോ. അതിനാല്‍ താന്‍ സമ്മതിച്ചു”വെന്ന് ഷീല പറഞ്ഞു.

”സീനിന്റെ പൂര്‍ണതയ്ക്കായി പൂക്കള്‍ വിതറിയ കട്ടിലൊക്കെ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് അയാള്‍ വന്ന് കെട്ടിപ്പിടിച്ചു. മുഖത്ത് തടവുകയും ചുംബിക്കുകയും ചെയ്തു. രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതു മണിവരെ ഇതുതന്നെയായിരുന്നു പരിപാടി. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല.

ഓരോ ടേക്ക് കഴിഞ്ഞും അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കും. എന്നോട് ഒപ്പം കിടക്കാന്‍ പറയും. എന്നിട്ട് കെട്ടിപ്പിടിക്കും. അതല്ലാതെ മറ്റൊന്നും തന്നെ ആ സീനില്‍ ഇല്ല. ഇതിന്റെ ഗുട്ടന്‍സ് ഞാനടക്കം യൂണിറ്റില്‍ എല്ലാവരും മനസ്സിലാക്കിയത് അടുത്ത ദിവസമാണ്. അടുത്ത ദിവസം ഷൂട്ടിംഗിന് ചെന്നപ്പോള്‍ നായകനായ സംവിധായകനെ കാണാനില്ല. ഒരു പാട്ടും സംവിധാനം ചെയ്ത് തന്നെ കെട്ടിപ്പിടിച്ചശേഷം അയാള്‍ വന്നതുപോലെ അമേരിക്കയിലേക്ക് മടങ്ങിയതായി അറിഞ്ഞത്.” ഷീല പങ്കുവച്ചു. പിന്നീട് അയാളെ കണ്ടിട്ടില്ല. തന്നെ കെട്ടിപ്പിടിക്കാന്‍ അയാല്‍ കണ്ടെത്തിയ വഴിയായിരുന്നു രണ്ടു ദിവസത്തെ സിനിമാ നിര്‍മ്മാണമെന്നും ഷീല കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button