വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന്റെ മരണത്തിനു കാരണമായ അപകടം കരുതിക്കൂട്ടിയുള്ളതായിരുന്നോ എന്ന ദുരൂഹതകള്‍ക്ക് അവസാനം ആകുന്നു. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ച് അപകടം ഉണ്ടാകുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു. ബാലുവിന്റെ പിതാവും അടുത്ത ബന്ധുക്കളും ഈ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. പലസംശയങ്ങളും കുടുംബം പ്രകടിപ്പിക്കുകയും ചെയ്തു. ഇതേതുടർന്നായിരുന്നു മരണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ തീരുമാനമായത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയാണെന്നും, അല്ല സുഹൃത്ത് അർജുനാണെന്നുമുള്ള മൊഴികള്‍ കേസന്വേഷണത്തെ കൂടുതൽ സങ്കീർണതയിലേക്ക് നയിച്ചിരുന്നു. അപകടമരണത്തിലെ സംശയങ്ങളെല്ലാം അസാധുവാക്കുകയാണ് ഒടുവിൽ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട് ഫലം.
READ ALSO:ബാലഭാസ്‌കറിന്റെ പിറന്നാള്‍ പ്രമാണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വയലിന്‍ കൈമാറി
അപകടം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുനാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. സ്റ്റിയറിങ്ങിലെയും സീറ്റ് ബെൽറ്റിലേയും വിരലടയാളം എന്നിവ പരിശോധിച്ചാണ് ഫോറൻസിക് വിദഗ്ധർ ഈ നിഗമനത്തിലെത്തിയത്. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതിലൂടെ വാഹനമോടിച്ചത് താനല്ലെന്ന് അർജുൻ മൊഴിമാറ്റിയതിന്റെ ഉത്തരം ക്രൈംബ്രാഞ്ച് കണ്ടെത്തുന്നതോടെ കേസിലെ ദുരൂഹത ഒഴിയും.
വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് അര്‍ജുന്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നു എങ്കിലും ബാലഭാസ്കര്‍ മരിച്ചതോടെ മൊഴി മാറ്റി. ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നായിരുന്നു അര്‍ജ്ജുന്റെ രണ്ടാമത്തെ മൊഴി. എന്നാല്‍ അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. എന്നാല്‍ ഇതിനു വിരുദ്ധ മൊഴിയാണ് സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്ന അജിയുടെ മൊഴി അന്വേഷണത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഫൊറന്‍സിക് പരിശോധനാഫലം പുറത്തുവന്നതോടെ മൊഴികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിവായി. അര്‍ജുന്‍ മൊഴി മാറ്റിയതിനെക്കുറിച്ച് ഇനി അന്വേഷണം നടക്കും.
Post Your Comments