മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനും നിർമാതാവും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമാണ് പി ടി കുഞ്ഞുമുഹമ്മദ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ എത്തിയ പ്രവാസി സിനിമയായ ഗര്‍ഷോമില്‍ ആദ്യം നായികയായി തീരുമാനിച്ചത് മഞ്ജുവാര്യരെയായിരുന്നു. എന്നാല്‍ നടി പിന്മാറിയതാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഒരു പ്രമുഖ മാധ്യമതത്തില് നല്കിയ അഭിമുഖത്തിലാണ് മഞ്ജുവാര്യര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഉര്‍വശിയേ നായികയാക്കിയതിനെക്കുറിച്ച് പി ടി കുഞ്ഞുമുഹമ്മദിന്റെ തുറന്നു പറച്ചില്.
”ഉർവശിയേക്കാൾ മുമ്പ് മഞ്ജുവാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാൻസും നൽകിയിരുന്നു. തന്റെ വീടനടുത്തുതന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാൻ തയ്യാറാണെന്നും നടി പറഞ്ഞിരുന്നു. എന്നാൽ, പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്. ഗർഷോമിൽ നായകനായെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രാധാന കാരണം. ഇതേ വർഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ “പത്ര”ത്തിൽ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്. മഞ്ജുവിന് മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ പ്രയാസമുള്ളതായി അറിയിച്ചിരുന്നു-അദ്ദേഹം പറഞ്ഞു.
എന്നാൽ, മുരളിയെ ചിത്രത്തിൽ നിന്ന് മാറ്റാൻ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താൻ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പിന്നീട് അഡ്വാൻസ് നൽകിയ തുക ഒരു പ്രശ്നവുമില്ലാതെ മാന്യമായി തിരികെ ഏൽപ്പിച്ചു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Post Your Comments