വിദേശത്ത് ചെക്ക് കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി നടത്തിയ ഇടപെടലിനെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ജോയ് മാത്യുവിനെതിരേ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യശത്രുവിനെ തോല്‍പ്പിക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായിയുടെ ഇടപെടലെന്ന് ജോയ് മാത്യു കുറ്റപ്പെടുത്തിയിരുന്നു. ഇത് കൂടാതെ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ദുബായ് ജയിലില്‍ തടവനുഭവിച്ചപ്പോള്‍ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ലെന്നും കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ലെന്നും ജോയ് മാത്യു സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത അങ്കിള്‍ എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ചൂട്ടികാണിച്ചുകൊണ്ട് ഹരീഷ് പേരടിയുടെ വിമര്‍ശനം. നല്ല സിനിമകള്‍ ഉണ്ടായിട്ടും അങ്കിളിന് പുരസ്‌കാരം ലഭിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലായെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ പോസ്റ്റ്
കുറെ നല്ല സിനിമകള്‍ ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തെ നല്ല കഥക്കുള്ള അവാര്‍ഡ് അങ്കിള്‍ എന്ന സിനിമക്ക് കൊടുത്തത് എന്തിനാണെന്ന് ഞാന്‍ കുറെ ആലോചിച്ചിരുന്നു….. ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട അങ്കിളിന്റെ കഥാകൃത്തിന്റെ പോസ്റ്റ് കണ്ടപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് … …. വിപ്ലവം നടപ്പിലാക്കാന്‍ വേണ്ടി ‘ മുഖ്യശത്രുവിനെ കൂട്ടുപിടിച്ചിട്ടു വേണം മുഖ്യശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ ‘ എന്ന് ….
Post Your Comments