ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്ത് നിര്‍മ്മിച്ച മറാത്തി ചിത്രം ‘ബാബ’ ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനത്തിന്. ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനത്തിനു എത്തുന്ന ആദ്യ മറാത്തി ചിത്രമാണ് ‘ബാബ’. ഓഗസ്റ്റ് 2-ന് ബാബാ ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു. ദീപക് ഡോബ്രിയാണ് ചിത്രത്തിലെ നായകനായി അഭിനയിച്ചിരിക്കുന്നത്..മലയാള ചിത്രം ‘ഉയരെ’യും ദക്ഷിണ കൊറിയയില്‍ റിലീസ് ചെയ്തിരുന്നു. രാജ് ഗുപ്തയാണ് ‘ബാബ’ എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകന്.
ഹോളിവുഡ് സംവിധായകന് സോഹന്‍ റോയ് നേതൃത്വം നല്കുന്ന പ്രൊജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് ആണ് ഈ മറാത്തി ചിത്രം ദക്ഷിണ കൊറിയയില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. സഞ്ജയ് ദത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിച്ച മറാത്തി ചിത്രമാണ് ‘ബാബ’.
Post Your Comments