
യുവതലമുറയുടെ കഥപറഞ്ഞ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ ആരാധകഹൃദയങ്ങള്‍ നേടിയെടുത്ത താരങ്ങളാണ് പ്രിയ വാര്യരും റോഷനും. മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായ ഇരുവരും പ്രശംസയും വിമര്‍ശനവും ഒരുപോലെ നേരിട്ടിരുന്നു. നടി പ്രിയക്ക് നേരെയായിരുന്നു വിമര്‍ശനങ്ങള്‍ അധികവും. ആദ്യ ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ പ്രിയയ്ക്ക് ഒപ്പം നിന്ന സുഹൃത്തുകൂടെയാണ് റോഷന്.
ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇപ്പോഴിതാ രണ്ടുപേരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ റോഷനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ്.
ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാമുള്ള കമന്റുകള്‍ പങ്കുവച്ചുകൊണ്ട് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ചിലര്‍ നിരാശരായെന്നും കമന്റ് ചെയ്തിട്ടുണ്ട്.
Post Your Comments