റിയാലിറ്റി ഷോയിലൂടെ മലയാള സിനിമാ പിന്നണി ഗാന രംഗത്തേയ്ക്ക് എത്തിയ ഗായകനാണ് നജീം അര്‍ഷാദ്. തന്റെ മാതാപിതാക്കളുടേത് മിശ്രവിവാഹം ആണെന്നും ഉമ്മച്ചി ഹിന്ദുവാണെന്നും പിന്നീട് മതം മാറിയതാണെന്നും നജീം ഒരു റിയാലിറ്റി ഷോയില്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചു വര്‍ഗീയമായി ചിത്രീകരിക്കുന്നതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് നജീം. താന്‍ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് നജീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
നജീമിന്റെ പോസ്റ്റ്
എല്ലാവര്ക്കും നമസ്കാരം .. ഈയിടെ ഒരു പ്രമുഖ ചാനലില്‍ ഞാന്‍ ഗസ്റ്റ് ആയി പോയിരുന്നു .. എന്നോട് ചോദിച്ചപ്പോ അവിടെ ഞാന്‍ പറഞ്ഞ ഒരു കാര്യം അത് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യം കൂടി ആണ് .. അതിനെ വളച്ചൊടിച്ചു വര്‍ഗീയമായി ചിത്രീകരിക്കുന്നവരോട് .. നിങ്ങള്‍ ഇത് ചെയ്യുന്നത് യൂട്യൂബ് ചാനല്‍ കണ്ടന്റിനും അത് വഴി പൈസ കിട്ടാനുമാണ് .. പക്ഷെ ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത് .
ഞാന്‍ ജാതീയമായി ഒന്നും പറഞ്ഞിട്ടില്ല .. എന്റെ ഉമ്മയും വാപ്പയും ഇന്റര്‍കാസ്റ്റ് മാര്യേജ് ആയിരുന്നു ..കണ്‍വര്‍ട്ടഡ് ആയി ഇസ്ലാം മതം സ്വീകരിച്ചു …അങ്ങനെ ഒരു ചുറ്റുപാടില്‍ തന്നെ ആണ് ഞാന്‍ വളര്‍ന്നിട്ടുള്ളതും .. പിന്നെ എന്റെ സംഗീതം അതിനു ജാതിയില്ല മതമില്ല .. എല്ലാവര്ക്കും ഉള്ളതാണ് .. എല്ലാവരും കൂടി ആണ് എന്നെ വളര്‍ത്തിയത് .. അവര്‍ക്കു വേണ്ടി ശബ്ദം ഉള്ളത് വരെ ഞാന്‍ പാടും .. ഫെയ്സ്ബുക്ക് അഡ്മിന്‍സ് ആന്‍ഡ് യുട്യൂബ് .. ഒരിക്കല്‍ കൂടി പറയുന്നു ഉപകാരം ചെയ്താലും ഉപദ്രവം ചെയ്യരുത്..ആള്ക്കാര് ന്യൂസ് വായിക്കാന്‍ വേണ്ടി ഇങ്ങനെ ഉള്ള ക്യാപ്ഷന്‍സ് കൊടുക്കരുത്..???
Post Your Comments