GeneralKollywoodLatest News

നടിയുടെ രഹസ്യ വിവാഹം; നടി ദിവ്യയും റാഫേലും വേര്‍പിരിഞ്ഞുവെന്ന് അമ്മ

പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദന രഹസ്യമായി വിവാഹം ചെയ്തുവെന്ന് വാര്‍ത്തകള്‍. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദുബായില്‍വച്ച് ഇരുവരും വിവാഹിതരായെന്നും വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

ഈ വാര്‍ത്തകള്‍ സത്യമല്ലെന്ന് അറിയിച്ചു നടി ദിവ്യയുടെ അമ്മ രഞ്ജിത രംഗത്ത്. ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രഞ്ജിത അറിയിച്ചു. ”ദിവ്യ വിവാഹത്തിന് തയ്യാറായിട്ടില്ല. അവള്‍ വിവാഹം ചെയ്യുന്നുവെങ്കില്‍ ഒരിക്കലും അത് രഹസ്യമാക്കി വയ്ക്കില്ല. എല്ലാവരെയും അറിയിക്കുന്നതായിരിക്കും. ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്- രഞ്ജിത പറഞ്ഞു.

റാഫേലും ദിവ്യയും വേര്‍പിരിഞ്ഞു. ഇരുവരും അവരുടേതായ ജോലികളുമായി തിരക്കിലായപ്പോള്‍ ബന്ധത്തെ ബാധിച്ചു. ദിവ്യ പോര്‍ച്ചുഗലില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. എന്നിരുന്നാലും അവര്‍ സുഹൃത്തുക്കളായി തുടരും- രഞ്ജിത വ്യക്തമാക്കി

shortlink

Post Your Comments


Back to top button