പ്രമുഖ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി. ജില്ലാ പ്രസിഡന്റടക്കം 11 പേരെ കോടതി ശിക്ഷിച്ചു. തിയേറ്ററുകളിലെ ദേശീയഗാനാലാപനവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ 2016 ഡിസംബർ 14-നു തണ്ടാംകുളത്തുള്ള വീട്ടിലേക്ക് ബി.ജെ.പി. പ്രവർത്തകർ മാർച്ച് നടത്തുകയും വീടിന് മുന്നിൽ ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു.
ഈ പ്രശ്നത്തില്‍ ബി.ജെ.പി. പ്രവർത്തകർക്ക് കോടതി പിരിയുംവരെ തടവും 750 രൂപ വീതം പിഴയുമാണ് കൊടുങ്ങല്ലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. വിധി വന്ന വ്യാഴാഴ്ച തന്നെ ഇവർ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്ലാൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. ശിവറാം, കെ.എ. സുനിൽകുമാർ, എൽ.കെ. മനോജ്, എം.യു. ബിനിൽ, ഐ.ആർ. ജ്യോതി, സതീഷ് ആമണ്ടൂർ, ലാലൻ, ഉദയൻ, റക്സൺ തോമസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
Post Your Comments