കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് അവതാരക അശ്വതി ശ്രീകാന്ത്. തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പ്രണയവിവാഹമായിരുന്നു അശ്വതിയുടേതും ശ്രീകാന്തിന്റേതും. എന്നാല്‍, വീട്ടുകാര്‍ സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്ന സമയത്ത് ഇറങ്ങി വരുമോ എന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് ഈ പോസ്റ്റില്‍ താരം പങ്കുവയ്ക്കുന്നത്. ഒപ്പം ഇത്തിരി കാത്തിരുന്നിട്ടായാലും വീട്ടുകാര്‍ സമ്മതിച്ച് കല്യാണം കഴിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്.
അശ്വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം : ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ?
കണ്ണിൽ ചോരയില്ലാത്ത കാമുകി: ഇല്ല ?
കാമുകൻ: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവിൽ ഞാൻ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവിൽ വന്നിരുന്നില്ല)
കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്‌താൽ ഒരു രസോണ്ടാവൂല്ല ?
കാമുകൻ : ??♂️
കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാൻ ഭിത്തിയേൽ എങ്ങാൻ ആണിയടിച്ചാൽ വിവരമറിയും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛൻ സമ്മതിക്കാതെ ഞാൻ ഒന്നും ചെയൂല്ലല്ലോ ?
Happy anniversary my love Sreekanth Sree
Post Your Comments