സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ഉണ്ണി മുകുന്ദന്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരെ പലപ്പോഴും വിമര്‍ശനം നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ വിമർശകർക്കു തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ബ്രസീല്‍ സൂപ്പര്‍താരം നെയ്മറെ ട്രോളിയതിന്റെ പേരിലാണ് താരത്തിനു നേരെ സൈബർ ആക്രമണം ഉണ്ടായത്.
ഓഗസ്റ്റ് 20-ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ നെയ്മർ ആരാധകരാണ് രംഗത്തെത്തിയത്. കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന ഉണ്ണി മുകുന്ദന് വിഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത് മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്തുവെന്നായിരുന്നു. 2018 ഫുട്ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റുവാങ്ങിയിരുന്നു. സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണിയുടെ അടിക്കുറിപ്പ്. ഇതോടെ നെയ്മര്‍ ഫാന്‍സ് ഒന്നാകെ താരത്തിനെതിരേ തിരിഞ്ഞു
‘എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്. നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച തരാം’–ഇങ്ങനെയായിരുന്നു ഒരു വിമർശകന്റെ കമന്റ്. ‘പേടിച്ചുപോയി കേട്ടോ’–എന്നായിരുന്നു ഉണ്ണിയുടെ മറുപടി.
കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ വിവരമറിയും എന്നു പറഞ്ഞ ആരാധകനും ഉണ്ണി മറുപടി നല്കി. ‘കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോൾ ഡിലീറ്റ് ചെയ്യാം. ഒരു ഫൺ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാൻ എന്നെ കിട്ടില്ല.’–ഉണ്ണി കുറിച്ചു
കൂടാതെ പരാതികളുടെ എണ്ണം കൂടിയതോടെ വിശദീകരണവുമായും താരം എത്തി. ഒരു കായിക താരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു. വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും ഉണ്ണി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി
Post Your Comments