GeneralKollywoodNEWSTollywood

ഭര്‍ത്താവിന്‍റെ അപകടം : പ്രതിസന്ധികളെ അതിജീവിച്ച അനുരാധ പറയുന്നു

എന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത്

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ ഐറ്റം ഡാന്‍സുകള്‍ കൊണ്ട് കളം നിറഞ്ഞ നടി അനുരാധ നിരവധി ബോക്സോഫീസ് വിജയ സിനിമകളുടെ മുഖ്യ ഘടകമായിരുന്നു, ഐറ്റം ഡാന്‍സിന് പുറമേ ആക്ഷന്‍ ചിത്രങ്ങളിലും അനുരാധ നായികായി അഭിനയിച്ചു. തന്റെ പ്രതിസന്ധി നിറഞ്ഞ ജീവിതത്തെക്കുറിച്ചും അതിനെ മറികടന്ന സാഹചര്യത്തെക്കുറിച്ചും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് അനുരാധ. കൊറിയോഗ്രാഫര്‍ സതീഷ്‌ കുമാറിനെയാണ് അനുരാധ വിവാഹം ചെയ്തത്, തന്റെ ഭര്‍ത്താവിനുണ്ടായ വലിയ ഒരു അപകടത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.

‘എന്‍റെ കരുത്ത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഇരിക്കുന്നത്. എന്റെത് പ്രണയ വിവാഹമായിരുന്നു. കൊറിയോഗ്രാഫി ചെയ്യുന്ന സതീഷ്‌ കുമാറിനെയാണ് വിവാഹം ചെയ്തത്. നല്ല ജീവിതമായിരുന്നു ഒമ്പത് വര്‍ഷത്തോളം. കല്യാണ ശേഷവും ഞാന്‍ സിനിമകള്‍ ചെയ്തു. പിന്നെ സതീഷിനൊപ്പം കൊറിയോഗ്രാഫിയും. അതിനിടയ്ക്കാണ് അദ്ദേഹത്തിന് വലിയ ഒരു അപകടമുണ്ടാകുന്നത്. കുറെ ദിവസം കോമയിലായിരുന്നു. അത് കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ അദ്ദേഹത്തിന് ഒന്നും ഓര്‍മ്മയില്ല. കുഞ്ഞിനെ പോലെയായി അദ്ദേഹത്തിനെ നോക്കാന്‍ എപ്പോഴും ആരെങ്കിലും വേണം. സതീഷിന്റെ അമ്മ മരിച്ചു പോയതാണ് അത് കൊണ്ട് ഞാന്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നത് പോലെ വാരികൊടുക്കണം കുളിപ്പിക്കണം. പുള്ളിയാവുമ്പോള്‍ ഞാന്‍ അങ്ങോട്ടോ ഇങ്ങോട്ടോ പോകുമ്പോള്‍ അമ്മ അമ്മ എന്ന് വിളിക്കാന്‍ തുടങ്ങും. സതീഷിന്റെ വിചാരം ഞാന്‍ അമ്മയാണെന്നായിരുന്നു. ആ വിഷഘട്ടങ്ങളിലെലെല്ലാം കൂടെ നിന്നത് എന്റെ അമ്മയായിരുന്നു’.

shortlink

Related Articles

Post Your Comments


Back to top button