CinemaGeneralLatest NewsMollywoodNEWS

പാര്‍വതിയെ കണ്ടാല്‍ നേരിട്ട് ചോദിക്കാന്‍ ഒരു ചോദ്യമുണ്ട് : ഐശ്വര്യ ലക്ഷ്മി

എന്നെങ്കിലും അടുത്തു കിട്ടിയാല്‍ ചോദിക്കാന്‍ കരുതിവെച്ചൊരു ചോദ്യമുണ്ട്

മലയാള സിനിമയില്‍ ഇപ്പോഴുള്ള നടിമാരില്‍ തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് പാര്‍വതിയെന്നു തുറന്നു പറയുകയാണ്‌ നടി ഐശ്വര്യ ലക്ഷ്മി, മലയാളത്തിലെ ഭാഗ്യ നായികയെന്ന വിശേഷണമുള്ള ഐശ്വര്യക്ക് നടി ഉര്‍വശിയോടും കടുത്ത ആരാധനയാണ്. പാര്‍വതിയെ നേരില്‍ കാണുമ്പോള്‍ താന്‍ ചോദിക്കാനായി ഒരു ചോദ്യം കരുതിവെച്ചിട്ടുണ്ടെന്നും പാര്‍വതി പറയുന്നു.

പാര്‍വതിയുടെ ഓരോ കഥാപാത്രവും എന്നെ എത്രമാത്രം കൊതിപ്പിക്കുന്നുണ്ടെന്നോ എനിക്ക് ഇത്ര നന്നായി അഭിനയിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍ എന്ന് ഓരോ തവണയും തോന്നും. പഴയകാല സിനിമകളില്‍ എന്നെ ഇത് പോലെ കൊതിപ്പിച്ചത് ഉര്‍വശി ചെയ്ത കഥാപാത്രങ്ങളാണ്. പാര്‍വതിയുടെ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയം ഏതെന്നു പറയാന്‍ പ്രയാസമാണ്. ‘എന്ന് നിന്റെ മോയ്തീനി’ലെ ഇമോഷണല്‍ സീന്‍സ് എത്രകണ്ടാലും മതിവരില്ല. എന്നെങ്കിലും അടുത്തു കിട്ടിയാല്‍ ചോദിക്കാന്‍ കരുതിവെച്ചൊരു ചോദ്യമുണ്ട്. ‘എനിക്ക് കുറച്ചു ടിപ്സ് തരുമോ ? നന്നാകാന്‍ വേണ്ടിയാണ്’. എന്റെ ഇഷ്ടമലയാള സിനിമകള്‍ ഒരുപാടുണ്ട്, തനിയാവര്‍ത്തനം, താളവട്ടം, മൂന്നാം പക്കം അങ്ങനെ നീളുന്നു, ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പങ്കുവെയ്ക്കുന്നു.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്സ് ഡേ’യാണ് ഐശ്വര്യയുടെ വരാനിരിക്കുന്ന ചിത്രം. ‘ബ്രദേഴ്സ് ഡേ’ ഓണം റിലീസായി തിയേറ്ററിലെത്തും.

shortlink

Related Articles

Post Your Comments


Back to top button