നിങ്ങളുടെ ടീച്ചർ പറഞ്ഞത് നുണയാണ്, ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്; പൃഥ്വിരാജ്

ഷൂട്ടിങ് നടക്കുന്ന അന്നു തന്നെയായിരുന്നു സ്കൂളിലെ ആർട്സ് ഡേ. പൃഥ്വി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

മലയാളത്തിലെ പ്രിയ നടന്‍ പൃഥ്വിരാജ് മികച്ച അഭിനേതാവ് മാത്രമല്ല നല്ലൊരു പ്രാസംഗികൻ കൂടിയാണ്. രസകരവും പ്രചോദനാത്മകവുമായ കാര്യങ്ങള്‍ ചേര്‍ത്തുകൊണ്ട് കുട്ടികളെ രസിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തുന്ന പൃഥ്വിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

താരത്തിന്റെ പുതിയ ചിത്രമായ ഡ്രൈവിങ് ലൈസൻസിന്റെ ലൊക്കേഷൻ സ്കൂൾ ആയിരുന്നു. ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന ചെറിയ വിദ്യാലയം. ഷൂട്ടിങ് നടക്കുന്ന അന്നു തന്നെയായിരുന്നു സ്കൂളിലെ ആർട്സ് ഡേ. പൃഥ്വി ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ എൻജിനീയറിങ് ബിരുദധാരി ആണെന്നായിരുന്നു സ്കൂൾ പ്രിൻസിപ്പാൾ പൃഥ്വിയെ പരിചയപ്പെടുത്തിയത്. എന്നാല്‍ ക്ഷണം സ്വീകരിച്ച് വേദിയിലേക്ക്‌ എത്തിയ പൃഥ്വി പറഞ്ഞത് ഇങ്ങനെ, “നിങ്ങളുടെ ടീച്ചർ പറഞ്ഞത് നുണയാണ്. ഞാൻ വെറും പന്ത്രണ്ടാം ക്ലാസ് ആണ്.’ വേദി മൊത്തം ചിരിപടർന്നു.

പിന്നീടുള്ള വാക്കുകൾ കുട്ടികൾക്കു വേണ്ടിയായിരുന്നു. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള പാഠങ്ങൾ കൂടി സ്വയം പഠിക്കേണ്ടതായിട്ടുണ്ടെന്നും അത് പഠിക്കാൻ മറക്കാതിരിക്കണമെന്നും പൃഥ്വി കുട്ടികളോടായി പറയുകയുണ്ടായി.

Share
Leave a Comment